Entertainment

'എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ടെന്‍ഷനായി, പൃഥ്വി എന്റെ കൈപിടിച്ച് സമാധാനിപ്പിച്ചു'; താടിക്കാരനെ മിസ് ചെയ്യുന്നുവെന്ന് സുപ്രിയ

വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമെടുത്ത ചിത്രത്തിനൊപ്പമാണ് പൃഥ്വിരാജിനൊപ്പമുള്ള മനോഹരമായ ഓര്‍മ സുപ്രിയ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ടുജീവിതത്തിന്റെ ചിത്രീകരണത്തിനായി വിദേശത്താണ് ഇപ്പോള്‍ നടന്‍ പൃഥ്വിരാജ്. ഇപ്പോള്‍ തന്റെ താടിക്കാരനെ മിസ് ചെയ്യുന്നുണ്ടെന്ന് കുറിച്ചിരിക്കുകയാണ് താരത്തിന്റെ ഭാര്യ സുപ്രിയ. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമെടുത്ത ചിത്രത്തിനൊപ്പമാണ് പൃഥ്വിരാജിനൊപ്പമുള്ള മനോഹരമായ ഓര്‍മ സുപ്രിയ പങ്കുവെച്ചത്. 

സുപ്രിയയുടെ കൈ പിടിച്ച് സ്റ്റേജില്‍ നില്‍ക്കുന്നതാണ് ചിത്രം. '2011 ല്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷമെടുത്ത ചിത്രമാണിത്. ദുബായില്‍ നടന്നൊരു അവാര്‍ഡ് ഷോയില്‍നിന്നുളള ചിത്രം. എന്നെ സ്‌റ്റേജിലേക്ക് വിളിച്ചപ്പോള്‍ ഞാന്‍ ഭയങ്കര ടെന്‍ഷനിലായി. പക്ഷേ പൃഥ്വി എന്റെ കൈപിടിച്ച് എന്നെ സമാധാനിപ്പിച്ചു.' സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നജീബായി മരുഭൂമിയില്‍ ചുറ്റിത്തിരിയുന്ന താടിക്കാരനെ മിസ് ചെയ്യുന്നു എന്ന ഹാഷ്ടാഗിനൊപ്പമാണ് കുറിപ്പ്. 

ബ്ലെസി സംവിധാനം ചെയ്യുന്ന ആടു ജീവിതം സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് പൃഥ്വിരാജ്. ചിത്രത്തിലെ കഥാപാത്രം നജീബാകാന്‍ വലിയ തയാറെടുപ്പുകളാണ് പൃഥ്വിരാജ് നടത്തിയത്. മൂന്ന് മാസം സിനിമയില്‍ നിന്ന് അവധി എടുത്ത അദ്ദേഹം ശരീര ഭാരം കുറക്കുകയായിരുന്നു. ഷൂട്ടിങ് പൂര്‍ത്തീകരിച്ച് ശരീരഭാരം വര്‍ധിപ്പിച്ചതിന് ശേഷം മാത്രമായിരിക്കും താരം നാട്ടിലേക്ക് മടങ്ങുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT