Entertainment

''എന്നോടൊപ്പം ഡേറ്റിങ്ങിന് താല്‍പര്യമുണ്ടോ''? വിജയ് ദേവരകൊണ്ടയോട് സനുഷ, ഫോട്ടോ വൈറല്‍

ഇപ്പോള്‍ സനുഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട താരമാണ് നടി സനുഷ. വളരെ ചെറുപ്പം മുതലേ മലയാളി പ്രേക്ഷകര്‍ താരത്തെ കാണാന്‍ തുടങ്ങിയതാണ്. മലയാളത്തില്‍ ബാലതാരമായി എത്തി പിന്നീട് നായികയായി തമിഴിലും തെലുങ്കിലുമെല്ലാം സനുഷ തന്റെ സാനിധ്യം ഉറപ്പിച്ചിക്കുകയായിരുന്നു. ഇപ്പോള്‍ താരം മലയാളത്തില്‍ സജീവമല്ലെങ്കിലും ഇവിടെയുള്ളവര്‍ക്ക് എപ്പോഴും ആ പഴയ അടുപ്പമുണ്ട് താരത്തോട്.  

ഇപ്പോള്‍ സനുഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്. തെലുങ്കിലെ ഒരു സൂപ്പര്‍താരത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. മറ്റാരുടെയും കൂടെയല്ല, തെലുങ്കിലെ യുവസൂപ്പര്‍താരം വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ചിത്രമാണ് സനുഷ പങ്കുവെച്ചിരിക്കുന്നത്. 

'തന്നോടൊപ്പം ഡേറ്റിങിന് താത്പര്യമുണ്ടോ?' എന്നാണ് സനുഷ കുറിച്ചത്. നിരവധി ആളുകളാണ് സനുഷയുടെ ചിത്രത്തിനു താഴെ കമന്റുകളുമായി എത്തിയത്. 'സഹിക്കുന്നില്ല മോളെ' എന്നായിരുന്നു നടി മഹിമ നമ്പ്യാര്‍ ചിത്രത്തിനു നല്‍കി കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയലില്‍ നിന്ന് അതേപടി പകര്‍ത്തി; പിഎസ് സിയെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

എന്‍ഐടി ഹോസ്റ്റലുകളിലെ വിവിധ തസ്തികകളില്‍ ഒഴിവുകള്‍; അപേക്ഷിക്കാം

കിലോയ്ക്ക് 300 രൂപ കടന്നു; റെക്കോര്‍ഡിട്ട് റബര്‍ വില, കര്‍ഷകര്‍ 'ഹാപ്പി'

ചങ്ങനാശേരിയില്‍ അച്ഛനും അമ്മയും മകനും മരിച്ച നിലയില്‍

ബാത്ത് റൂമില്‍ തെന്നി വീണു, വീട്ടുകാരറിയുന്നത് രാവിലെ മാത്രം; ഹിറ്റ് സംവിധായകന്‍ സഞ്ജയ് ഗുപ്ത അന്തരിച്ചു