Entertainment

'എന്റെ അമ്മയ്ക്ക് ജന്മം നൽകിയതിന് നന്ദി', മുത്തശ്ശിക്കും അമ്മയ്ക്കുമൊപ്പം കൈക്കുഞ്ഞായി സാറാ അലി ഖാൻ

താരത്തിന്റെ അമ്മയും നടിയുമായിരുന്ന അമൃത സിങ്ങിനേയും അമ്മയുടെ അമ്മയായ റുക്സാന സൽമാനെയുമാണ് ചിത്രത്തിൽ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മാതൃദിനത്തിൽ രണ്ട് അമ്മമാർക്കൊപ്പമുള്ള മനോഹരചിത്രം പങ്കുവെച്ച് ബോളിവുഡ് നടി സാറാ അലി ഖാൻ. താരത്തിന്റെ അമ്മയും നടിയുമായിരുന്ന അമൃത സിങ്ങിനേയും അമ്മയുടെ അമ്മയായ റുക്സാന സൽമാനെയുമാണ് ചിത്രത്തിൽ കാണുന്നത്. അമ്മയ്ക്ക് ജന്മം നൽകിയതിന് മുത്തശ്ശിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് താരത്തിന്റെ പോസ്റ്റ്. 

സാറ പിറന്നു വീണതിന് പിന്നാലെയെടുത്തതാണ് ചിത്രം. മുത്തശ്ശിയുടെ കയ്യിൽ കൈക്കുഞ്ഞായി ഇരിക്കുകയാണ് സാറ അലി ഖാൻ. കുഞ്ഞു സാറയെ നോക്കി അമ്മയോട് ചെർന്നു നിൽക്കുന്ന അമൃതയേയും കാണാം. എന്റെ അമ്മയുടെ അമ്മ, അമ്മയ്ക്ക് ജന്മം നൽകിയതിന് നന്ദി- എന്നാണ് സാറ അടിക്കുറിപ്പായി കുറിച്ചത്.  ഏറ്റവും മനോഹരമായ അമ്മപ്പടം എന്നാണ് ആരാധകർ കമന്റ്. 

അമ്മയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന നടിയാണ് സാറ. അമ്മയ്ക്കൊപ്പമുള്ള താരത്തിന്റെ വിഡിയോകളും ചിത്രങ്ങളുമെല്ലാം ഹിറ്റാകാറുണ്ട്. താൻ അമ്മയുടെ പ്രതിശ്ചായയാണെന്ന് താരം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അമ്മയുടെ പഴയ ചിത്രങ്ങളുടേതുപോലെ ഫോട്ടോഷൂട്ടുകൾ നടത്തി ആരാധകർക്കായി പങ്കുവെക്കാറുണ്ട് താരം.  നടൻ സെയ്ഫ് അലി ഖാനാണ് സാറയുടെ പിതാവ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT