Entertainment

'എന്റെ ആദ്യ പ്രതികാരം പത്താം ക്ലാസില്‍, ഞങ്ങള്‍ തമ്മിലുള്ള ചാറ്റിന്റെ പ്രിന്റ് ഔട്ട് എടുത്ത് അയാളുടെ കാമുകിക്ക് അയച്ചു'

ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ശക്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ മുന്‍നിര താരമായിമാറുകയാണ് നടി താപ്‌സി പന്നു. മന്‍മര്‍സിയാന്‍, മുല്‍ക് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് കയ്യടി വാങ്ങിയതിന് പിന്നിലെ ബദ്‌ലയിലൂടെ ആരാധകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് താരം. ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത സ്പാനിഷ് ചിത്രം കന്‍ട്രാടീംപോയുടെ റീമേക്കാണ് ചിത്രം. ഹോട്ടല്‍ റൂമില്‍ നടക്കുന്ന ഒരു കൊലപാതകമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

സ്പാനിഷ് ചിത്രത്തില്‍ പുരുഷതാരം അവതരിപ്പിച്ച റോളിലാണ് താപ്‌സി എത്തുന്നത്. പ്രതികാരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രതികാരം ഒരു സാര്‍വ്വലൗകീകമായ മാനുഷിക വികാരമാണെന്നാണ് താരം പറയുന്നത്. എല്ലാവര്‍ക്കു പ്രതികാരം ചെയ്യാന്‍ തോന്നുമെന്നാണ് താപ്‌സിയുടെ വാദം. തന്റെ ആദ്യ പ്രതികാരത്തെക്കുറിച്ച് തുറന്നു പറയാനും താരം മടിച്ചില്ല. 

'പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ആയിരുന്നു അത്. ഞാന്‍ പ്രണയത്തിലായിരുന്ന ആള്‍ പരീക്ഷയുടെ പേര് പറഞ്ഞ് ഞാനുമായി ബ്രേക്കപ്പ് അയി. ഇത് എന്നെ വളരെ വിഷമിപ്പിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയിലൂടെ അയാള്‍ എന്നോട് വീണ്ടും ഫഌട്ട് ചെയ്യാന്‍ തുടങ്ങി. ഇയാള്‍ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന് ഞാന്‍ അന്വേഷിച്ചറിഞ്ഞു. അയാള്‍ എനിക്ക് അയച്ച മെസേജുകളുടെ പ്രിന്റ് ഔട്ട് എടുത്ത് ആ പെണ്‍കുട്ടിക്ക് അയച്ചു.'താപ്‌സി പറഞ്ഞു. 

ബോളിവുഡില്‍ തപ്‌സിക്ക് മേല്‍വിലാസം നേടിക്കൊടുത്ത പിങ്കിന് ശേഷം അമിതാഭ് ബച്ചനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. പിങ്കിലെ കഥാപാത്രം പോലെ അല്ല ബദ്‌ലയിലെ കഥാപാത്രം എന്നും രണ്ടും തമ്മില്‍ വ്യത്യാസമുണ്ടെന്നുമാണ് താരം പറയുന്നത്. മാര്‍ച്ച് എട്ടിനാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്. തപ്‌സിയുടെ 2019 ലെ ആദ്യ റിലീസാണ് ബദ്‌ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

'മുസ്ലിം പെണ്‍കുട്ടികളെ ഇനിയും സ്വാധീനിക്കാന്‍ അനുവദിച്ച് കൂടാ'; വനിതാ മെമ്പറെ കുളത്തിലേക്ക് തള്ളിയിട്ടതിനെതിരെ കാന്തപുരം സുന്നി നേതാവ്

ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം