Entertainment

'എന്റെ കാലുകൾ മികച്ചതാണെന്ന് അവർ പറഞ്ഞു'; 19 വയസിലെ ബിക്കിനി ചിത്രം പങ്കുവെച്ച് നഫീസ അലി

1976 ലാണ് നഫീസ അലി മിസ് ഇന്ത്യ പട്ടം നേടുന്നത്. 19 വയസായിരുന്നു അന്ന് പ്രായം

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിൽ തന്റെ കൗമാര കാലത്തെ ഓർമകളിലേക്ക് മടങ്ങുകയാണ് ബി​ഗ് ബിയിലുടെ മലയാളികളുടെ ഇഷ്ടതാരമായ നഫീസ അലി. മുൻ മിസ് ഇന്ത്യയും മിസ് ഇന്റർനാഷണലിലെ സെക്കൻഡ് റണ്ണറപ്പുമായിരുന്ന നഫീസ റാമ്പിലെ ഓർമകളാണ് ആരാധകരുമായി പങ്കുവെക്കുന്നത്. 1976 ലാണ് നഫീസ അലി മിസ് ഇന്ത്യ പട്ടം നേടുന്നത്. 19 വയസായിരുന്നു അന്ന് പ്രായം. മിസ് ഇന്ത്യ കിരീടം അണിഞ്ഞ് നിൽക്കുന്ന ചിത്രവും ഇൻസ്റ്റ​ഗ്രാമിൽ പങ്ക‌ുവെച്ചിട്ടുണ്ട്. 

ഇത് 1976 ലെ മിസ് ഇന്ത്യയായും  ജപ്പാനിലെ ടോക്കിയോയില്‍ നടന്ന മിസ് ഇന്റർനാഷണലിൽ സെക്കൻഡ് റണ്ണറപ്പായും തെരഞ്ഞെടുത്തതിന് ശേഷമുള്ളതാണ്.  19 കാരിയായ എനിക്ക് അത് വളരെ രസകരമായ അനുഭവമായിരുന്നു. അവര്‍ പറഞ്ഞു, എനിക്ക് വളരെ മികച്ച കാലുകളാണെന്ന്.- നഫീസ കുറിച്ചു. സൗന്ദര്യ വേദികളിൽ മാത്രമല്ല നീന്തൽ കുളങ്ങളും നഫീസ കീഴടക്കിയിട്ടുണ്ട്. 1972 - 01974 ലെ ദേശീയ സ്വിമ്മിംഗ് ചാമ്പ്യനായിരുന്നു. 

കുട്ടിക്കാലത്തേയും കൗമാരകാലത്തേയും നിരവധി ചിത്രങ്ങളും നഫീസ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നഫീസ അലി. പെരിറ്റോണിയല്‍ കാന്‍സറിന്‍റെ മൂന്നാംഘട്ടത്തിലായിരുന്ന ഇവര്‍, ക്യാന്‍സറിനെ തന്‍റെ നിശ്ചയാദാര്‍ഢ്യംകൊണ്ടും മനക്കരുത്തുകൊണ്ടും തോല്‍പ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT