Entertainment

എന്റെ ഫസ്റ്റ് ക്രഷ് ആസിഫ് അലി; ധനുഷ് ചിത്രത്തിലെ നായിക പറയുന്നു

അരുൺ ജോർജ് കെ ഡേവിഡ് സംവിധാനം ചെയ്യുന്ന സ്വീറ്റ് റൊമാന്റിക് കോമഡി ചിത്രമാണ് ലഡു

സമകാലിക മലയാളം ഡെസ്ക്

രുൺ ജോർജ് കെ ഡേവിഡ് സംവിധാനം ചെയ്യുന്ന സ്വീറ്റ് റൊമാന്റിക് കോമഡി ചിത്രമാണ് ലഡു. പ്രേമം ടീം അണിനിരക്കുന്ന, ആദ്യമായി ധനുഷ് മലയാളത്തിൽ നിർമാതാവ് ആകുന്ന ചിത്രമാണ് ലഡു. വിനയ് ഫോര്‍ട്ട്, ശബരീഷ് വര്‍മ്മ, ബാലു എന്നിവരാണ് ചിത്രത്തിലെ നായകൻമാർ. നായികയായി പുതുമുഖ താരം ഗായത്രി അശോക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. 

ശരിക്കും റൊമാന്റിക്ക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമാണ് ല‍ഡുവെന്ന് ​ഗായത്രി പറയുന്നു. രണ്ടുപേർ രജിസ്റ്റർ വിവാഹത്തിന് തീരുമാനിക്കുകയും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളാണ് ചിത്രത്തിൽ. ഏയ്ഞ്ചൽ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഭയങ്കര ദേഷ്യമുള്ള കഥാപാത്രമാണ്. എന്തിനും ഏതിനും കടിച്ചുകീറുന്ന സ്വഭാവമാണ്. ചിരിക്കുക പോലുമില്ല. എന്റെ കൂട്ടുകാരും ബന്ധുക്കളുമൊക്കെ ചോദിച്ച കാര്യം നിനക്ക് എങ്ങനെയാണ് ചിരിക്കാതെ അഭിനയിക്കാൻ സാധിച്ചതെന്ന്.

അപ്രതീക്ഷിതമായി സിനിമയിൽ എത്തിയ ആളാണ് ഞാൻ. ഇത്രയും വലിയ കലാകാരന്മാരോടൊപ്പം അഭിനയിക്കാൻ സാധിക്കുമെന്നോ എന്റെ പേര് ബിഗ് സ്ക്രീനിൽ കാണാൻ പറ്റുമെന്നോ ഒന്നും വിചാരിച്ചതല്ല. മനസിൽ എവിടെയോ സിനിമാമോഹം ഉണ്ടായിരുന്നു. അത് ആരോടും പറഞ്ഞിരുന്നില്ല. അമ്മ ആ ആഗ്രഹം മനസിലാക്കിയായിരിക്കും കാസ്റ്റിങ്ങ് കോളിന് മറുപടി നൽകിയത്. 

നടൻമാരിൽ എനിക്ക് ആസിഫ് അലിയെ ഒരുപാട് ഇഷ്ടമാണ്. എന്റെ ഫസ്റ്റ് ക്രഷ് ആസിഫ് അലിയാണ്. ഒമ്പതിലോ പത്തിലോ  പഠിക്കുന്ന സമയത്ത് വീടിന്റെയടുത്ത് ആസിഫ് അലിയുടെ ചിത്രത്തിന്റെ ഷൂട്ടിങ്ങുണ്ടായിരുന്നു. ഞാൻ വഴക്കിട്ട് ഷൂട്ടിങ് കാണാൻ പോയി, അദ്ദേഹത്തിന്റെ ഒപ്പം നിന്ന് ഫോട്ടോയെടുത്തിട്ടുണ്ട്. ആ ചിത്രം ഇപ്പോഴും എന്റെ കൈയിലുണ്ട്. അന്ന് പക്ഷെ ഒന്നും സംസാരിക്കാൻ സാധിച്ചിരുന്നില്ല. 

ഓഡിഷൻ വഴിയാണ് ഈ ചിത്രത്തിന്റെ ഭാ​ഗമായത്. ചെന്നൈയിൽ ഗ്രാഫിക്സ് ഡിസൈനർ ആയി ജോലി ചെയ്യുമ്പോഴാണ് ലഡുവിന്റെ ഓഡിഷൻ പരസ്യം കാണുന്നത്. അമ്മയാണ് ഓഡിഷന് അയക്കുന്നത്. വിളിക്കുമെന്ന് കരുതിയതല്ല. ഓഡിഷന് ചെല്ലുമ്പോൾ നല്ല ഭയമുണ്ടായിരുന്നു. അമ്മയാണ് എല്ലാ പ്രോത്സാഹനവും തന്നത്. കൈവന്ന അവസരം നന്നായി വിനിയോഗിക്കൂ, ശ്രമിച്ചു നോക്കൂ എന്ന് അമ്മ നൽകിയ പ്രോത്സാഹനമാണ് ഓഡിഷനിൽ ആശ്വാസമായത്. ആദ്യത്തെ ഷോട്ടിന്റെ സമയത്തും നല്ല ടെൻഷനുണ്ടായിരുന്നു. പക്ഷെ ഒപ്പമുണ്ടായിരുന്ന എല്ലാവരും വലിയ പിന്തുണ നൽകിയത് ധൈര്യമായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT