Entertainment

'എന്റെ വിവാഹം കഴിഞ്ഞതാണ്?'; തുറന്നുപറച്ചിലുമായി ആര്യ റിയാലിറ്റി ഷോയില്‍ 

താന്‍ മുന്‍പ് വിവാഹിതനായിട്ടുണ്ടെന്നാണ് റിയാലിറ്റി ഷോയില്‍ ആര്യ വ്യക്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ നായകന്‍ ആര്യയ്ക്ക് വധുവിനെ തേടിയുള്ള റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ ആരംഭിച്ചതു മുതല്‍ വിവാദമാണ്. മത്സരാര്‍ത്ഥികളേയും ആരാധകരേയും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്യ. താന്‍ മുന്‍പ് വിവാഹിതനായിട്ടുണ്ടെന്നാണ് റിയാലിറ്റി ഷോയില്‍ ആര്യ വ്യക്തമാക്കിയത്. 

ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഒരു പെണ്‍കുട്ടിയെ രജിസ്റ്റര്‍ വിവാഹം ചെയ്തതെന്നും ഇത് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നെന്നും ആദ്യ പറഞ്ഞു. വിവാഹത്തിന്റെ വിവരം അറിഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍പ്പുമായി വന്നതോടെ രജിസ്‌ട്രേഷന്‍ പ്രോസസ് പൂര്‍ത്തിയാക്കാനായില്ല. ഇതോടെ താന്‍ മാനസികമായി തളര്‍ന്നുപോയി. അന്ന് സിനിമകള്‍ വിജയിക്കുന്നുണ്ടോ പരാജയപ്പെടുന്നുണ്ടോ എന്ന് പോലും അന്വേഷിച്ചിരുന്നില്ല. അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പെണ്‍കുട്ടി ആരാണെന്ന് പറയാന്‍ താരം തയാറായില്ല. 

16 മത്സരാര്‍ത്ഥികളുമായാണ് റിയാലിറ്റി ഷോ ആരംഭിച്ചത്. എലിമിനേഷനുകള്‍ക്ക് ശേഷം ഇനി അവശേഷിക്കുന്നത് പത്തു പേരാണ്. പരിപാടിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ആര്യ മുസ്ലീമാണെന്നും വിവാഹം കഴിക്കാന്‍ മതം മാറാന്‍ തയാറുണ്ടോയെന്നും ഷോയില്‍ ചോദ്യം ഉയര്‍ന്നതോടെ പരിപാടി ലൗ ജിഹാദാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ഷോ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഉള്‍പ്പെടെ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ഇന്ത്യയുടെ '​ഗോൾഡൻ ഡേ'; തൂക്കിയത് '6 സ്വര്‍ണം'! അതിശയക്കുതിപ്പ്!!!