Entertainment

'എന്റെ വിവാഹം പണ്ടേ നടക്കേണ്ടതാണ്, എനിക്ക് ഒരു കാമുകിയുണ്ട്'; അവിവാഹിതനായി തുടരുന്നതിന്റെ കാരണം തുറന്നുപറഞ്ഞ് അരിസ്റ്റോ സുരേഷ് 

വിവാഹം കഴിക്കാത്തതിന്റെ കാരണം ആദ്യമായി അരിസ്‌റ്റോ സുരേഷ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ആക്ഷന്‍ ഹീറോ ബിജുവിലെ മുത്തേ പൊന്നേ എന്ന ഒറ്റ ഗാനം കൊണ്ടുതന്നെ പ്രശസ്തനായ നടനാണ് അരിസ്റ്റോ സുരേഷ്. തുടര്‍ന്ന് മലയാള സിനിമയില്‍ തിരക്കുളള നടന്മാരുടെ നിരയിലേക്ക് സുരേഷ് ഉയര്‍ത്തപ്പെട്ടു. കൈനിറയെ സിനിമകളൊക്കെ കിട്ടി ജീവിതം മെച്ചപ്പെട്ടിട്ടും സുരേഷ് അവിവാഹിതനായി തന്നെ തുടരുകയാണ്. വിവാഹം കഴിക്കാത്തതിന്റെ കാരണം ആദ്യമായി അരിസ്‌റ്റോ സുരേഷ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

'എന്റെ വിവാഹം പണ്ടേ നടക്കേണ്ടതാണ്. എനിക്ക് ഒരു കാമുകിയുണ്ട്. അവളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ പറ്റില്ല. എന്റെ വീട്ടുകാര്‍ക്ക് അവളെ വിവാഹം കഴിക്കുന്നത് താത്പര്യമില്ല. എന്റെ അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ അവള്‍ വിവാഹത്തിന് സമ്മതിക്കുകയുള്ളൂ. അതുകൊണ്ട് ഞാന്‍ ഇങ്ങനെ നില്‍ക്കുകയാണ്.അവളെ ഞാന്‍ ഒരുപാട് പ്രണയിക്കുന്നുണ്ട്.' സുരേഷ് പറഞ്ഞു. 

അവള്‍ക്കൊപ്പം, ചിലപ്പോള്‍ പെണ്‍കുട്ടി എന്നീ ചിത്രങ്ങളിലാണ് അരിസ്‌റ്റോ സുരേഷ് ഇപ്പോള്‍ അഭിനയിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിക്കും കെപിസിസിക്കും സുപ്രീം കോടതി നോട്ടീസ്; കോടതിയലക്ഷ്യത്തിൽ തൽക്കാലം നടപടിയില്ല

ചർമം തിളങ്ങണോ? പുറമെ മാത്രം പോരാ, ഡയറ്റിൽ ഉൾപ്പെടുത്തണം ഈ 5 പഴങ്ങൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ

ആറ് സ്പീഡ് ഗിയര്‍ ബോക്‌സ്, സ്‌പോര്‍ട്‌സ് ഷിഫ്റ്റര്‍, അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ; പള്‍സര്‍ എന്‍250 എസ്എസ് ഉടന്‍ വിപണിയില്‍

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ