Entertainment

'എന്റെ ശരീരം, എന്റെ വരുമാനം, എന്റെ തീരുമാനം'; സ്റ്റീവൻ സ്പിൽബെർഗിൻ്റെ മകൾ പോൺ രം​ഗത്തേക്ക് 

സാമ്പത്തിക ലാഭം ലക്ഷ്യം കണ്ടാണ് പോണ്‍ സിനിമകളിലേക്ക് തിരിയുന്നതെന്നും  മിഖായേല 

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ ഹോളിവുഡ് സംവിധായകൻ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്‍ മകൾ പോൺ രം​ഗത്തേക്ക് കടക്കുന്നു. സ്പീല്‍ബര്‍ഗിന്‍റെ വളര്‍ത്തുപുത്രിയും ഇരുപത്തിമൂന്നുകാരിയുമായ മിഖായേലയാണ് പോൺ സിനിമയിലേക്ക് തിരിയുന്നെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ‍സാമ്പത്തിക ലാഭം ലക്ഷ്യം കണ്ടാണ് പോണ്‍ സിനിമകളിലേക്ക് തിരിയുന്നതെന്നും സാമ്പത്തിക സ്വാതന്ത്ര്യമാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും മിഖായേല പറഞ്ഞു.

"എന്റെ ശരീരം, എന്റെ ജീവിതം, എന്റെ വരുമാനം, എന്റെ തീരുമാനം", എന്നാണ് പുതിയ തീരുമാനം അറിയിച്ചുകൊണ്ടുള്ള ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ മിഖായേല കുറിച്ചിരിക്കുന്നത്.  ശരീരത്തെ സമാധാനം കണ്ടെത്തുന്ന രീതിയില്‍ ഉപയോഗിച്ച് തനിയെ സമ്പാദിക്കുന്നതില്‍ താൻ ഒരു തെറ്റും കാണുന്നില്ലെന്നാണ് മിഖേലയുടെ അഭിപ്രായം. 

സ്പീല്‍ബര്‍ഗും ഭാര്യ ക്യാപ്ഷോയും ഏത് മേഖല തിരഞ്ഞെടുക്കുന്നതിനെയും പ്രോല്‍സാഹിപ്പിക്കുക മാത്രമാണ് ചെയ്യുകയെന്നും മിഖായേല  പറഞ്ഞു. പോണ്‍ താരമാകുന്നതിനേക്കുറിച്ച് അവരോട് പറഞ്ഞെന്നും തന്‍റെ സുരക്ഷിതത്വം അവര്‍ക്ക് ശ്രദ്ധയുള്ള കാര്യമാണെങ്കിലും തീരുമാനത്തെ നിരുല്‍സാഹപ്പെടുത്തിയിട്ടില്ലെന്നും മിഖായേല അറിയിച്ചു. താന്‍ പറയുന്ന കാര്യങ്ങൾ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ ഉള്ളവര്‍ക്കും സ്വീകാര്യമായിരിക്കുമെന്ന ധാരണ തനിക്കില്ലെന്നും മിഖായേല കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

ഡൽഹിയിൽ കനത്ത മഴ: ഇന്ത്യാ സഖ്യത്തിന്റെ 'ജനകീയ കുറ്റവിചാരണ'മാറ്റി; രാംലീല മൈതാനത്ത് എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്ന് രാഹുൽ ഗാന്ധി

ഗ്ലെന്‍ ഫിലിപ്‌സിന് സെഞ്ച്വറി, ബ്രേസ്‌വെലിന് ഫിഫ്ഫ്റ്റി; 260 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യമുയര്‍ത്തി കിവീസ്

വലിയ കിഴങ്ങിന് 'എൻപികെ' പ്രയോഗം; കപ്പ നട്ട് 6 മാസത്തില്‍ വിളവെടുക്കാം