Entertainment

'എന്റെ സംഗീതത്തിന് പിന്നിലെ പെണ്ണ്'; ഹിരണ്‍മയിയുടെ ചിത്രം പങ്കുവെച്ച് ഗോപിസുന്ദറിന്റെ വനിതാദിന ആശംസ

നിരവധി ആരാധകരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


കേരളത്തിലെ മികച്ച സംഗീതസംവിധായകരില്‍ ഒരാളാണ് ഗോപിസുന്ദര്‍. മലയാളികള്‍ക്ക് ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ നല്‍കിയിട്ടുള്ള ഗോപിസുന്ദര്‍ ഇപ്പോള്‍ തന്റെ സംഗീതത്തിന് പിന്നിലെ കാരണത്തെ തുറന്നു കാട്ടിയിരിക്കുകയാണ്. തന്റെ പ്രണയിനിയും ഗായികയുമായ ഹിരണ്‍മയിയുടെ ചിത്രമാണ് ഗോപിസുന്ദര്‍ പങ്കുവെച്ചിരിക്കുന്നത്. വനിത ദിനത്തോടനുബന്ധിച്ചാണ് പോസ്റ്റ്. 

എന്റെ എല്ലാ സംഗീതത്തിനു പിന്നിലും ഈ സ്ത്രീയാണ് എന്ന അടിക്കുറിപ്പോടെ ഹിരണ്‍മയിയുടെ മനോഹരമായ ചിത്രമാണ് ഗോപിസുന്ദര്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ ഗോപിസുന്ദറിന്റെ പോസ്റ്റ് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി ആരാധകരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 'ഏതൊരാളുടെയും വിജയത്തിനു പിന്നില്‍ എപ്പോഴും ഒരു സ്ത്രീയുണ്ടാകും. നമ്മളെ മനസ്സിലാക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ. താങ്കളുടെ ജീവിതത്തില്‍ ഇവര്‍ ഒരു വിളക്കാകട്ടെ. എപ്പോഴും സന്തോഷമായിരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ' ഒരു ആരാധകന്‍ കുറിച്ചു. 

മുന്‍പും ഹിരണ്‍മയിയുടെ ചിത്രങ്ങള്‍ ഗോപിസുന്ദര്‍ പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇതിനെ സ്‌പെഷ്യലായിട്ടാണ് ആരാധകര്‍ കാണുന്നത്. അടുത്തിടെയാണ് ഗോപിസുന്ദറുമായി താന്‍ പ്രണയത്തിലാണെന്ന് ഹിരണ്‍മയി തുറന്നു പറഞ്ഞത്. വിവാഹിതനായ പുരുഷനുമായുള്ള ബന്ധം പലര്‍ക്കും അംഗീകരിക്കാനാവില്ലെന്ന മുഖവുരയോടെയായിരുന്നു കുറിപ്പ്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT