'രാജി വച്ചിട്ട് എങ്ങോട്ട് പോകുമെന്ന് പോലും എനിക്കറിയില്ല, പക്ഷേ ഞാൻ ആ തീരുമാനമെടുത്തു; നമ്മുടെ മനസ് പറയുന്നത് കേൾക്കണം'

സിനിമ എന്റെ ഉള്ളിലുണ്ടായിരുന്നു. പക്ഷേ അത് പുറത്തേക്ക് കൊണ്ടുവന്ന ആദ്യത്തെ വ്യക്തി അൽഫോൺസ് ആണ്.
Nivin Pauly
Nivin Paulyവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
2 min read

മലയാളത്തിൽ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടൻമാരിലൊരാളാണ് നിവിൻ പോളി. തന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച ഒരു തീരുമാനത്തെക്കുറിച്ച് നിവിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇൻഫോസിസിൽ നിന്ന് രാജി വച്ച നിമിഷമായിരുന്നു തനിക്ക് തന്നെ ഓർത്ത് അഭിമാനം തോന്നിയ നിമിഷം എന്ന് നിവിൻ പറഞ്ഞു.

തന്റെ പുതിയ തമിഴ് ചിത്രമായ 'യേഴു കടൽ യേഴു മലൈ'യുടെ പ്രൊമോഷന്റെ ഭാ​ഗമായി ​ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു താരം. മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ കേൾക്കാതെ നമ്മുടെ മനസ് പറയുന്ന കാര്യങ്ങൾ കേൾക്കണമെന്നും നിവിൻ പറഞ്ഞു. "ഇൻഫോസിസിൽ നിന്ന് രണ്ട് വർഷം ജോലി ചെയ്ത ശേഷം രാജിവച്ച ആ നിമിഷം, അതാണ് എന്റെ ജീവിതത്തിലെ സൂപ്പറായ ഒരു കാര്യം.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

നമ്മൾ രാജിക്കത്തിൽ ഒപ്പിട്ടിട്ട് മെയിൽ അയക്കില്ലേ. ആ സമയമാണ് എനിക്ക് ഞാൻ സൂപ്പർ ആണെന്ന് തോന്നിയത്. രാജി വച്ച സമയത്ത് എന്റെ മനസിൽ മറ്റൊന്നുമില്ലായിരുന്നു. ഇതെനിക്ക് ഇഷ്ടമല്ല, ഇതല്ല ഞാൻ ആ​ഗ്രഹിച്ചത് എന്ന് നമ്മുടെ ഉള്ളിൽ നിന്ന് നമ്മളോട് പറയില്ലേ. പഠിത്തമൊക്കെ കഴിഞ്ഞ് നമുക്കൊരു ജോലി വേണം. അത് ഇന്നത് തന്നെ വേണമെന്ന് നിയമമൊന്നുമില്ലല്ലോ.

പക്ഷേ നമ്മൾ ആരോടെങ്കിലും രാജി വയ്ക്കുന്നതിനെക്കുറിച്ച് പറഞ്ഞാൽ, 'എടാ നീ രാജി വയ്ക്കല്ലേ. നിനക്ക് സാലറി കിട്ടുന്നതല്ലേ. അത് പിന്നെ പ്രശ്നമാകും' എന്നൊക്കെ എല്ലാവരും പറയുമായിരുന്നു. ഞാൻ പറയും, ഇല്ല. ഇതല്ല എനിക്ക് വേണ്ടത്. ഇവിടെയല്ല ഞാൻ നിൽക്കേണ്ടത് എന്ന്. അതിങ്ങനെ എപ്പോഴും ഉള്ളിൽ നിന്ന് വന്ന് വന്നാണ് രാജി വയ്ക്കാം എന്ന തീരുമാനത്തിലേക്ക് ഞാനെത്തുന്നത്.

രാജി വച്ചിട്ട് എങ്ങോട്ട് പോകുമെന്നൊന്നും എനിക്കറിയില്ല. പക്ഷേ ഞാൻ ആ തീരുമാനമെടുത്തു. രാജിയൊക്കെ വച്ചു കഴിഞ്ഞ് കുറേ നാൾ പിന്നെ അൽഫോൺസിന്റെ കൂടെയായിരുന്നു. അവൻ എന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ്. അവനെപ്പോഴും സിനിമയുമായാണ് ഇരിക്കുന്നത്. ഫുൾ ടൈം എഡിറ്റിങ്, സിനിമകൾ കാണുക... അങ്ങനെയാണ് അവന്റെ ലോകം. ഒരു ഒന്നൊന്നര വർഷം ഞാൻ അവനോടൊപ്പം തന്നെയായിരുന്നു.

എല്ലാദിവസവും ഞങ്ങൾ കാണും, സിനിമയെക്കുറിച്ച് ചർച്ച ചെയ്യും. സിനിമ എന്റെ ഉള്ളിലുണ്ടായിരുന്നു. പക്ഷേ അത് പുറത്തേക്ക് കൊണ്ടുവന്ന ആദ്യത്തെ വ്യക്തി അൽഫോൺസ് ആണ്. അതുവരെ, സിനിമയുണ്ട്...അഭിനേതാക്കളുണ്ട്.. വലിയ സിനിമകളുണ്ട് എന്നൊക്കെ മാത്രമേ നമുക്കറിയൂ. അവിടേക്കൊന്നും നമുക്ക് എത്തിപ്പെടാൻ പറ്റില്ല, അവരൊക്കെ സിനിമാക്കാരാണ്, നമ്മൾ സാധാരണക്കാരാണ് എന്നൊക്കെയുള്ള ചിന്തയായിരുന്നു.

എന്നാൽ ശ്രമിച്ചാൽ ആ ലോകത്തേക്ക് കടന്നു ചെല്ലാം എന്നൊരു വിശ്വാസവും ആത്മവിശ്വാസവുമൊക്കെ തന്നത് അൽഫോൺസ് ആയിരുന്നു. അന്ന് ആ ജോലി രാജി വച്ചതിൽ എനിക്ക് അഭിമാനമേ ഉള്ളൂ. ഞാനെപ്പോഴും എന്റെ സുഹൃത്തുക്കളോട് പറയും.

നിങ്ങൾ നിങ്ങളുടെ മനസ് പറയുന്ന കാര്യം കേൾക്കണമെന്ന്. നമ്മുടെ മനസിൽ നിന്ന് വരുന്ന കാര്യങ്ങളെ ഒരിക്കലും മറ്റ് ശബ്ദങ്ങളുടെ പേരിൽ നമ്മൾ തള്ളിക്കളയരുത്. മറ്റ് ശബ്ദങ്ങളെ വേണം നിങ്ങൾ ഒഴിവാക്കാൻ, എന്നിട്ട് മനസ് പറയുന്നത് കേൾക്കണം".- നിവിൻ പോളി പറഞ്ഞു.

Nivin Pauly
'എന്റെ മാത്രം പിഴവ്; ഞരമ്പ് മുറിഞ്ഞു, അഞ്ച്-ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ'; ആശുപത്രിയില്‍ നിന്നും അനീഷ് ഗോപാല്‍
Nivin Pauly
'എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും, ശിവകാർത്തികേയനൊപ്പം ഇരിക്കുമ്പോഴുള്ള അതേ സന്തോഷം തോന്നും'; നിവിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സൂരി
Nivin Pauly
ലീക്ക് ആയ സ്വകാര്യദൃശ്യം ഡ്രൈവര്‍ക്കും സഹായിക്കും അയച്ചു കൊടുത്തു; ദിവസങ്ങളോളം വീടിന് പുറത്തിറങ്ങിയില്ല: രാധിക ആപ്‌തെ
Summary

Nivin Pauly on the best decision he ever made in life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Nivin, Soori, Sivakarthikeyan
Nivin Pauly
Nivin Pauly, Ajith
Spirit, Nandhu
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com