'എന്റെ മാത്രം പിഴവ്; ഞരമ്പ് മുറിഞ്ഞു, അഞ്ച്-ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ'; ആശുപത്രിയില്‍ നിന്നും അനീഷ് ഗോപാല്‍

മൂന്ന് വിരല്‍ ചത്ത് കിടക്കുകയാണ്. ശരിയാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Aneesh Gopal
Aneesh Gopal
Updated on: 
2 min read

ആശുപത്രിയില്‍ നിന്നും ലൈവ് വിഡിയോയുമായി നടന്‍ അനീഷ് ഗോപാല്‍. തനിക്കുണ്ടായ അപകടത്തെക്കുറിച്ചാണ് അനീഷ് വിഡിയോയില്‍ സംസാരിക്കുന്നത്. ആശുപത്രിയില്‍ കിടക്കയില്‍ നിന്നുള്ള അനീഷിന്റെ ഫോട്ടോ നേരത്തെ ചര്‍ച്ചയായിരുന്നു. ഗ്ലാസ് ഡോറിന്റെ ഇടയില്‍ കൈ കുടുങ്ങി, ഞരമ്പ് മുറിഞ്ഞതിനെ തുടര്‍ന്നാണ് അനീഷ് ആശുപത്രിയിലെത്തുന്നത്.

''എന്റെ മാത്രം പിഴവ് കൊണ്ട് ഉണ്ടായ ഒരു അപകടം. അഞ്ച് ആറു മണിക്കൂര്‍ നീണ്ട് നിന്ന ശസ്ത്രക്രിയ. രണ്ടു മൂന്നു മാസം ബെഡ് റസ്റ്റ്. ജീവിതത്തില്‍ ഒരു സെക്കന്റ് ചാന്‍സ് ഉണ്ട്. തിരിച്ചറിവിന്റെ ഒരു സെക്കന്റ് ചാന്‍സ് . I will come back. താനോസിനെ പോലെ ഇരിക്കുന്ന കൈകള്‍ക്കാണ് അപകടം പറ്റിയത്'' എന്നാണ് അനീഷ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. പിന്നാലെ വിഡിയോയിലൂടെ നടന്നത് വിശദമാക്കുകയായിരുന്നു. ആ വാക്കുകളിലേക്ക്:

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

''ആശുപത്രിയിലാണ്. കുറേ ആളുകള്‍ ഫോണ്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നുണ്ട്. എന്താ പറ്റിയതെന്ന് ചോദിച്ചു. ഞാന്‍ ഒരു സര്‍ജറിയൊക്കെ കഴിഞ്ഞ് ആശുപത്രിയില്‍ കിടക്കുകയാണ്. ഉടനെ തന്നെ ഡിസ്ചാര്‍ജ് ചെയ്യും. പിന്നെ വിശ്രമം ആയിരിക്കും. ഒന്ന് രണ്ട് മാസം വേണ്ടി വരും. എന്താ പറ്റിയതെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. ഒന്ന് രണ്ട് പേരെ കാണിക്കാന്‍ വേണ്ടിയായിരുന്നു പോസ്റ്റിട്ടത്. ഇങ്ങനൊക്കെ സംഭവിച്ചിട്ടുണ്ടെന്ന്. ഒന്ന് രണ്ട് പരിപാടികള്‍ ഏറ്റെടുത്തിരുന്നു. അതുകൊണ്ടാണ് പോസ്റ്റിട്ടത്. അത് എല്ലാവരും കണ്ടു. അതാണ് സോഷ്യല്‍ മീഡിയയുടെ ഗുണം.

എങ്ങനെ പറ്റിയെന്നാണ് എല്ലാവരും ചോദിക്കുന്നുണ്ട്. ഒരു ജനവാതില്‍ ഉണ്ടായിരുന്നു. എന്റെ പിഴവു കൊണ്ട് മാത്രം സംഭവിച്ചതാണ്. ജനവാതിലിന്റെ മുകളില്‍ പോയി മുട്ടിയതാണ്. അതിന് ചെറിയൊരു പൊട്ടലുണ്ടായിരുന്നു. അതെനിക്ക് അറിയില്ലായിരുന്നു. കൃത്യം നടുക്കാണ് ഞാന്‍ പോയി മുട്ടിയത്. മുട്ടിയപ്പോള്‍ പെട്ടെന്ന് പൊളിഞ്ഞ് ഉള്ളിലേക്ക് കയറി. സ്രാവിന്റെ വാ പോലെയായി. റിഫ്‌ളക്‌സ് ആക്ഷനില്‍ ഞാന്‍ കൈ തിരികെ വലിച്ചു. ആ വലിച്ച സമയം ഞരമ്പ് മുറിഞ്ഞു. രണ്ടേ രണ്ട് മുറിവേയുള്ളൂ. പക്ഷെ അത് ഭയങ്കര ആഴത്തിലുള്ളതായിപ്പോയി.

മൂന്ന് വിരല്‍ ചത്ത് കിടക്കുകയാണ്. ശരിയാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പക്ഷെ സമയം എടുക്കും. എന്നാലും സാരമില്ല. ഭാഗ്യത്തിന് കൂടെ ഒരാള്‍ ഉള്ളതിനാല്‍ ഞാന്‍ രക്ഷപ്പെട്ടുവെന്ന് വേണമെങ്കില്‍ പറയാം. രാത്രി യാത്ര ചെയ്ത് വന്ന ശേഷമാണ് സംഭവം. അവന്‍ കൂടെയുള്ളതിനാല്‍ രക്ഷപ്പെട്ടു. ഞാന്‍ അവിടെ ഒറ്റയ്ക്കായിരുന്നുവെങ്കില്‍ എന്തെങ്കിലും സംഭവിച്ചുപോയെനെ. ഇതിലും വലുതെന്തോ വരാനിരുന്നതാകും. അങ്ങനെയേ ഇതിനെ കാണുന്നുള്ളൂ. ഇതിനെ ഞാന്‍ പോസിറ്റിവീയായിട്ടാണ് എടുക്കുന്നത്.

ജീവിതത്തില്‍ ഒരു തിരിച്ചറിവും കൂടെയാണിത്. കണ്ണില്ലാത്തപ്പോല്‍ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നത് പോലെ. കൈയിന്റെ വില നല്ലോണം അറിയുന്നുണ്ട്.''

Aneesh Gopal
'എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും, ശിവകാർത്തികേയനൊപ്പം ഇരിക്കുമ്പോഴുള്ള അതേ സന്തോഷം തോന്നും'; നിവിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സൂരി
Aneesh Gopal
ലീക്ക് ആയ സ്വകാര്യദൃശ്യം ഡ്രൈവര്‍ക്കും സഹായിക്കും അയച്ചു കൊടുത്തു; ദിവസങ്ങളോളം വീടിന് പുറത്തിറങ്ങിയില്ല: രാധിക ആപ്‌തെ
Aneesh Gopal
'കൈക്കോട്ടും കണ്ടിട്ടില്ല' പാടേണ്ടിയിരുന്നത് ഞാന്‍, വേഷമുണ്ടേലേ പാടുവെന്ന് വിനീതിനോട് പറഞ്ഞു: മഞ്ജു വാര്യര്‍
Summary

Aneesh Gopal faces a horrific accident. shares it from hospital bed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com