

നിവിന്‍ പോളി നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ഒരു വടക്കന്‍ സെല്‍ഫി. വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതിയ, ജി പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ അജു വര്‍ഗീസ്, നീരജ് മാധവ്, മഞ്ജിമ മോഹന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. തിയേറ്ററില്‍ ചിരി പടര്‍ത്തിയ സിനിമയിലെ പാട്ടുകളും വലിയ ഹിറ്റുകളായി മാറിയിരുന്നു.
ചിത്രത്തിലെ കൈക്കോട്ടും കണ്ടിട്ടില്ല എന്ന് തുടങ്ങുന്ന ഗാനം ഇന്നും ഓര്‍ത്തിരിക്കുന്നതാണ്. വൈക്കം വിജയലക്ഷ്മിയായിരുന്നു ഈ പാട്ട് പാടിയത്. എന്നാല്‍ ഈ പാട്ട് പാടാന്‍ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും വിനീത് ശ്രീനിവാസനും ആദ്യം സമീപിച്ചത് നടി മഞ്ജു വാര്യരെയായിരുന്നു. അമൃത ടിവിയിലെ റിയാലിറ്റി ഷോയിലെത്തിയപ്പോള്‍ മഞ്ജുവാണ് ആ കഥ ഓര്‍ത്തെടുത്തത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
''ഷാന് ഓര്‍മയുണ്ടോ? വടക്കന്‍ സെല്‍ഫിയിലെ ഒരു പാട്ട് പാടാന്‍ എന്നെ വിളിച്ചിരുന്നു. അതെനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. റെക്കോര്‍ഡിങ് ഒക്കെ നടന്നു. പാട്ട് ഭയങ്കര ഹിറ്റുമായി'' എന്ന് മഞ്ജു വാര്യര്‍ പറയുകയായിരുന്നു. പിന്നാലെ ഷാന്‍ വിശദീകരണവുമായെത്തി. ''മഞ്ജു ചേച്ചി മുങ്ങിയതാണ്. കൈക്കോട്ടും കണ്ടിട്ടില്ല എന്ന പാട്ടായിരുന്നു. ചര്‍ച്ചയില്‍ ഇത് മഞ്ജു ചേച്ചിയെ കൊണ്ട് പാടിച്ചാല്‍ അടിപൊളിയായിരിക്കും എന്നൊരു അഭിപ്രായം വന്നു. വിനീത് വിളിക്കുകയും ചെയ്തു'' എന്നാണ് ഷാന്‍ പറഞ്ഞത്.
''വിനീത് വിളിച്ചിരുന്നു. എനിക്കതില്‍ വേഷവും കൂടെ ഉണ്ടെങ്കില്‍ പാടാമെന്ന് പറഞ്ഞു. ചുമ്മാ പറഞ്ഞതാണ്. അവരത് വേണ്ടാന്ന് വച്ചു. എന്നാ വേണ്ടാ എന്ന് പറഞ്ഞുവെന്ന് പോയി'' എന്നാണ് തമാശരൂപേണ മഞ്ജു പറയുന്നത്.
''അങ്ങനെ വൈക്കം വിജയലക്ഷ്മി അത് പാടി. പാട്ട് ശ്രദ്ധിക്കപ്പെട്ടു. ഒരു ദിവസം ചെന്നൈയില്‍ പോകാന്‍ എയര്‍പോര്‍ട്ടിലിരിക്കുകയാണ്. ഫോണില്‍ നിന്നും തലയുയര്‍ത്തി നോക്കിയപ്പോള്‍ മഞ്ജു ചേച്ചി നേരെ നടന്നു വരുന്നു. ചേച്ചി എന്നെ നോക്കി കൈ വീശി കാണിക്കുന്നു. ഞാന്‍ എന്നെ തന്നെയാണോ എന്ന് ചുറ്റും നോക്കി. ചേച്ചി എന്റെയടുത്ത് വന്നു. ഷാനേ ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയണം. വടക്കന്‍ സെല്‍ഫിയില്‍ എന്നെ പാടാന്‍ വിളിച്ച പാട്ട് കൈക്കോട്ടും കണ്ടിട്ടില്ല ആണോ? അതെ എന്ന് ഞാന്‍ പറഞ്ഞു. ശ്ശേ! എന്നായിരുന്നു മറുപടി'' എന്നും ഷാന്‍ പറയുന്നു. അതേസമയം പിന്നീട് ആ പാട്ട് പാടാമായിരുന്നുവെന്ന് തോന്നിയെന്നും മഞ്ജു പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates