Entertainment

എയര്‍പ്പോര്‍ട്ട് മേക്കപ്പ് റൂമാക്കി കരീന, വിവാഹാഘോഷത്തിന് ഒരുങ്ങുന്ന വിഡിയോ വൈറല്‍ 

ബംഗളൂരുവില്‍ ഒരു ഫാഷന്‍ സ്റ്റോറിന്റെ ഉത്ഘാടനത്തിനായി എത്തിയതായിരുന്നു കരീന

Author : സമകാലിക മലയാളം ഡെസ്ക്

യര്‍പ്പോര്‍ട്ടില്‍ വച്ച് പാട്ട് പാടിയും നൃത്തം ചെയ്തുമൊക്കെ താരങ്ങള്‍ വിഡിയോ പങ്കുവയ്ക്കുന്നത് പതിവാണ്. പക്ഷെ ആദ്യമായായിരിക്കും ഒരു നടി എയര്‍പ്പോര്‍ട്ടിലിരുന്ന് മേക്കപ്പ് ഇടുന്നതും അതിന്റെ വിഡിയോ ആരാധകരുമായി പങ്കുവയ്ക്കുന്നതും. വിമാനത്താവളത്തിലെ ലോഞ്ച് ഏരിയ മേക്കപ്പ് റൂമാക്കി മാറ്റിയിരിക്കുന്നത് മറ്റാരുമല്ല ബോളിവുഡ് നടി കരീന കപൂറാണ്. 

ബംഗളൂരുവില്‍ ഒരു ഫാഷന്‍ സ്റ്റോറിന്റെ ഉത്ഘാടനത്തിനായി എത്തിയതായിരുന്നു കരീന. ബംഗളൂരുവില്‍ ഒരു ദിനം മുഴുവന്‍ ചിലവഴിച്ച കരീനയ്ക്ക് തിരിച്ച് മുംബൈയിലെത്തി ബന്ധുവായ അര്‍മാന്റെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കണമായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് നേരെ വിവാഹാഘോഷത്തിലേക്ക് എത്തേണ്ടതുകൊണ്ടാണ് താരത്തിന് മേക്കപ്പ് എയപ്പോര്‍ട്ടില്‍ തന്നെ ചെയ്യേണ്ടിവന്നത്. 

എയര്‍പ്പോര്‍ട്ടിലിരുന്ന് കരീന ഒരുങ്ങുന്ന വിഡിയോ നടിയുടെ മാനേജറാണ് ആദ്യം പങ്കുവച്ചത്. "മൈ ന്യൂ മേക്കപ്പ്‌റൂം, ദി ബംഗളൂരു എയര്‍പ്പോര്‍ട്ട്" എന്ന് കരീന വിഡിയോയില്‍ പറയുന്നുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍