Entertainment

'എല്ലാ ദിവസവും മാതൃദിനം', പ്രിയയുടെയും ഇസുവിന്റെയും ചിത്രം പങ്കുവച്ച് ചാക്കോച്ചൻ 

ഇസഹാക്കിനെ എടുത്തുനിൽക്കുന്ന പ്രിയയുടെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മാതൃദിനത്തിൽ എല്ലാ അമ്മമാർക്കും ആശംസകൾ നേർന്നിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. പ്രപഞ്ചത്തിലെ ഏറ്റവും ശക്തവും കരുണാർദ്രവുമായ വാക്കാണ് അമ്മയെന്ന് കുറിച്ചാണ് നടന്റെ ആശംസ.  ലോകത്തിലുള്ള എല്ലാ അമ്മമാർക്കും ആശംസകൾ നേർന്ന താരം തന്റെ വീട്ടിലെ പുതിയ അമ്മയ്ക്കും പ്രത്യേകം മാതൃദിനം ആശംസിച്ചു. ഭാര്യ പ്രിയയുടെയും മകൻ ഇസഹാക്കിന്റെയും ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ആശംസ. 

എല്ലാ ദിനവും മാതൃദിനമാണെന്ന് കുറിച്ച താരം ഇസഹാക്കിനെ എടുത്തുനിൽക്കുന്ന പ്രിയയുടെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ മാതൃദിനത്തിലാണ് മകന്റെ പേര് ചാക്കോച്ചൻ ആരാധകരുമായി പങ്കുവച്ചത്. ബോബന്‍ കുഞ്ചാക്കോ എന്ന  ഇസഹാക് കുഞ്ചാക്കോ എന്നാണ് മകന് താരം പേരിട്ടത്. 

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് പിറന്നത്. 2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാകുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇവർക്ക് കുഞ്ഞ് പിറന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

SCROLL FOR NEXT