Entertainment

'എല്ലാരും വരില്ലേ ഉദ്ഘാടനത്തിനു?' 1984ലെ പത്രപ്പരസ്യവുമായി റഹ്മാൻ 

കൂടെവിടെ തിയറ്ററുകളിലെത്തിയതിനു പിറ്റേ വര്‍ഷം പങ്കെടുത്ത ഉദ്ഘാടന പരിപാടിയുടെ പത്രപ്പരസ്യമാണ് റഹ്മാന്‍ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

36 വർഷം മുമ്പ് തന്റെ പേരിൽ വന്ന കട ഉദ്ഘാടനത്തിന്റെ ഒരു പത്രപ്പരസ്യം പങ്കുവച്ചിരിക്കുകയാണ് നടൻ റഹ്മാൻ. നടൻ ആദ്യമായി അഭിനയിച്ച പി പത്മരാജന്‍റെ കൂടെവിടെ തിയറ്ററുകളിലെത്തിയതിനു പിറ്റേ വര്‍ഷം പങ്കെടുത്ത ഉദ്ഘാടന പരിപാടിയുടെ പത്രപ്പരസ്യമാണ് റഹ്മാന്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. 

"സുപ്രിം ഡ്രസസ്സ്, ചാല ബസ്സാർ തിരുവനന്തപുരം. കട ഉദ്ഘാടനം ‘കൂടെവിടെ’ നായകൻ", റഹ്മാന്റെ പാസ്പോസർട്ട് സൈസ് ഫോട്ടോയടക്കം ഉള്ള പരസ്യത്തിലെ വാചകങ്ങൾ ഇങ്ങനെയാണ്.

തിരുവനന്തപുരം ചാലയില്‍ പുതുതായി ആരംഭിച്ച ഒരു വസ്ത്രശാലയുടെ ഉദ്ഘാടനത്തിന്‍റേതാണ് പരസ്യം. 1984 ഓഗസ്റ്റ് 17നാണ് ഉദ്ഘാടനമെന്നും ചടങ്ങ് നിര്‍വഹിക്കുന്നത് പ്രസിദ്ധ സിനിമാ നടന്‍ റഹ്മാന്‍ ആണെന്നും പരസ്യത്തില്‍ പറയുന്നു.  1984 ല്‍ ഉദ്ഘാടനം ചെയ്ത കട ഇപ്പോഴുമുണ്ടെന്നും ഉടൻ തന്നെ അതിന്റെ പുനർനിർമാണം ഉണ്ടാകുമെന്നുമൊക്കെ കുറിച്ച് രസകരമായ കമന്റുകളുമായി ആരാധകരും പോസ്റ്റിന് താഴെ എത്തിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനം: അപകീര്‍ത്തികരമായ പോസ്റ്റില്‍ കെ എസ് അരുണ്‍കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ചു; മലയാളി യുവതി മരിച്ചു

വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ചെയര്‍മാന്‍ സ്ഥാനാര്‍ഥി അധ്യാപകന്‍; പുറത്താക്കാന്‍ ഉത്തരവിട്ട് വിസി

സിപിഎം മുന്‍ എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു

സെന്‍സര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; പ്രിയദര്‍ശനും പ്രീതി സിന്റയും ഉള്‍പ്പെടെ 18 പുതിയ അംഗങ്ങള്‍