Entertainment

'ഏറ്റവും ഭാഗ്യവതിയായ പെൺകുട്ടിയായിരുന്നു ഞാൻ', എല്ലാം തകർന്നതിന്റെ ഒന്നാം വാർഷികമാണ്; കാമുകനെക്കുറിച്ച് വികാരഭരിതയായി തൃഷാല ദത്ത് 

ഹൃദയഭേദകമായ കുറിപ്പുമായി നടൻ സഞ്ജയ് ദത്തിന്റെ മകൾ തൃഷാല ദത്ത്

സമകാലിക മലയാളം ഡെസ്ക്

കാമുകൻ മരിച്ചിട്ട് ഒരു വർഷം പൂർത്തിയായ ദിനത്തിൽ ഹൃദയഭേദകമായ കുറിപ്പുമായി നടൻ സഞ്ജയ് ദത്തിന്റെ മകൾ തൃഷാല ദത്ത്. കാമുകന്റെ പേര് വെളിപ്പെടുത്താതെ ഒന്നിച്ചായിരുന്നപ്പോൾ ഉള്ള നല്ല ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് തൃഷാല. കാമുകന്റെ വ്യക്തിത്വവും തനിക്ക് നൽകിയ പ്രാധാന്യവും കുറിപ്പിൽ തൃഷാല പറയുന്നു. ആ മരണം ഉണ്ടാക്കിയ ആഘാതം തൃഷാലയുടെ വാക്കുകളിൽ വ്യക്തമാണ്.  2019 ജൂലൈ രണ്ടിനായിരുന്നു അദ്ദേഹത്തിന്റെ മരണം. 

കുറിപ്പിന്റെ പൂർണരൂപം

''എല്ലാം തകരുകയും ജീവിതം മാറിമാറിയുകയും ചെയ്ത ആ ദിവസത്തിന്റെ ഒന്നാം വാർഷികമാണിത്. ടോക്ക് തെറാപ്പി മുതൽ ഒത്തിരി കാര്യങ്ങൾ ഞാൻ ചെയ്തു. കഴിഞ്ഞ ഒരു വർഷമായി സോഷ്യൽ മീഡിയയിൽ നിന്ന് ഞാൻ ഒരു പരിധിവരെ മാറിനിൽക്കുകയാണ്. എട്ടാമത്തെ വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട് രണ്ട് പതിറ്റാണ്ടിലേറെയായി അതിലൂടെ പോകുന്ന ഒരു വ്യക്തിയെന്ന നിലയിലും ഈ മനോഹരമായ ആത്മാവിനെ നഷ്ടപ്പെടാൻ ഞാൻ സജ്ജമായിരുന്നില്ല. ഇത് കാലക്രമേണ മാത്രമല്ല, ഒരു വർഷമോ ഇരുപതോ കടന്നുപോയാലും മറികടക്കുകയോ മുന്നോട്ട് പോകുകയോ ചെയ്യാനാകില്ല. ഇത്തരം നിമിഷങ്ങളെ അഭിമുഖീകരിക്കുകയും ജീവിതകാലം മുഴുവൻ വികാരങ്ങളുടെ വേലിയേറ്റവും ഇറക്കവും പുറത്തെടുക്കുകയും വേണം. ഈ കൊടിയ വിഷാദം സങ്കടം മാത്രമല്ലെന്ന് എനിക്കറിയാം, എങ്കിലും, അത് മറന്നുകളഞ്ഞ വഴികളിലൂടെ ഒഴുകുന്നു.

കഴിഞ്ഞ വർഷം കണ്ണുനീർ വറ്റിപോകും വിധം ഞാൻ കരഞ്ഞു. എനിക്ക് എന്റെ ജോലി ഉപേക്ഷിക്കേണ്ടിവന്നു, കാരണം എന്റെ സ്വന്തം ജീവിതം ദുരന്തത്തിലാണെങ്കിൽ മറ്റൊരാളുടെ മാനസികാരോഗ്യം ഞാൻ എങ്ങനെ പരിപാലിക്കും? എനിക്ക് നിരവധി  തകർച്ചകൾ ഉണ്ടായിട്ടുണ്ട്, അവിടെയെല്ലാം അപരിചിതർ എന്റെയടുത്ത് വന്ന് എനിക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ചു. ഞാൻ കാണുന്നതെല്ലാം കഴിക്കുകയും 13 കിലോ​ഗ്രാം വരെ എന്റെ ഭാരം കൂടുകയും ചെയ്തു. അത് സാരമില്ല, അത് സംഭവിക്കുന്നു. ഇത് പ്രക്രിയയാണ്. 

ഇപ്പോൾ എന്റെ മാനസികാവസ്ഥ ഒരുപാട് മെച്ചപ്പെട്ടു. ഒരു നല്ല തെറാപ്പിസ്റ്റ്, സപ്പോർട്ട് ഗ്രൂപ്പുകൾ, കൂടാതെ മൂന്ന് സുഹൃത്തുക്കൾ എന്നിവർ കാരണമാണത്. അത് അംഗീകരിക്കാൻ എനിക്ക് മടിയില്ല. എല്ലാവരും നഷ്ടങ്ങളെ വ്യത്യസ്തമായ രീതിയിൽ തരണം ചെയ്യുന്നു. എന്നിരുന്നാലും, എന്നെ സംബന്ധിച്ചിടത്തോളം, ഈ നിമിഷത്തിൽ, അവനെ ഓർമപ്പെടുത്തുന്ന കാര്യങ്ങളാൽ വലയം ചെയ്യപ്പെടുന്നത് സഹായകരമാണ്. അവന്റെ സന്ദേശങ്ങളും അവന്റെ കൈയക്ഷരത്തിലുള്ള കുറിപ്പുകളും ഉണ്ട്. അവന്റെ ടൂത്ത് ബ്രഷ് എന്റെ കയ്യിലുണ്ട്. അവന്റെ പ്രിയപ്പെട്ട ചില പാട്ടുകൾ, ഒപ്പം അവന്റെ മണമുള്ള ടിഷർട്ടും ഉണ്ട്. ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്ന സമയത്ത് ഞാൻ അതിന്റെ വിലയറിഞ്ഞിരുന്നില്ല. എന്നെ എപ്പോഴും അവൻ സംരക്ഷിച്ചു. എന്നെ ചിരിപ്പിക്കുകയും ചെയ്തു. അവൻ ദയയുള്ളവനും സൗമ്യനുമായിരുന്നു. എന്നെ എപ്പോഴും ഒന്നാമതെത്തിക്കാൻ ശ്രമിച്ചു. അവനൊരു മികച്ച ശ്രോതാവുമായിരുന്നു.

അവൻ എന്നെ വിശ്വസിച്ചു, നന്നായി പരിപാലിച്ചു, എന്റെ ഹൃദയത്തെ വളരെയധികം ശ്രദ്ധിച്ചു, എന്നെ ബഹുമാനിച്ചു. ഒരിക്കലും എന്നെ മുൻവിധിയോടെ സമീപിച്ചിട്ടില്ല. എന്നെ അവന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു. അവൻ ഒരിക്കലും എന്റെ അടുത്തുനിന്ന് പോയില്ല. ഒരിക്കലും എന്നെ അസ്വസ്ഥതയായി ഉറങ്ങാൻ വിട്ടിട്ടില്ല. അവന്റെ ജീവിതത്തിൽ ഞാൻ എവിടെയാണ് നിൽക്കുന്നതെന്ന് എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുമില്ല. എല്ലാ ദിവസവും ഓരോ നിമിഷത്തിലും ഞാൻ അവന്റെ ഹൃദയത്തോളം വിലപ്പെട്ടതാണെന്ന് എന്നെയും മറ്റെല്ലാവരെയും അറിയിച്ചു. 

എന്നെ സംബന്ധിച്ചിടത്തോളം അവൻ മാന്ത്രികനായിരുന്നു. അവന്റെ ജീവിതത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു വലിയ സന്തോഷമായിരുന്നു. അവൻ എപ്പോഴും എന്റെ യാത്രയുടെ ഭാഗമാകും. അവനില്ലാതെ ഞാൻ അർദ്ധഹൃദയയാണ്, പക്ഷേ അതിനൊപ്പവും, ഞാൻ ഇപ്പോഴും എല്ലായ്പ്പോഴും ആയിരിക്കും. ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെൺകുട്ടിയായിരുന്നു ഞാൻ'', തൃഷാല കുറിച്ചു.

സഞ്ജയ് ദത്തിന് ബോളിവുഡ് നടി റിച്ച ശർമയിൽ ജനിച്ച മകളാണ് തൃഷാല. 1987ൽ വിവാഹിതരായ സഞ്ജയ് ദത്തും റിച്ചയും 1996 ൽ വേർപിരിഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

SCROLL FOR NEXT