Entertainment

ഒച്ച ഫോട്ടോയില്‍ കിട്ടൂല മിസ്റ്റര്‍; ഇത് സിത്താരയുടെ വേറെ ലെവല്‍ ടിക്ടോക്

പാട്ടും, സംഗീത സംവിധാനവും, മ്യൂസിക് ആല്‍ബത്തിലെ അഭിനയവും എല്ലാം കഴിഞ്ഞ് ഇക്കുറി സിത്താര എത്തിയിരിക്കുന്നത് ടിക് ടോക്കിലേക്കാണ്.

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഒന്നിലധികം സ്വന്തമാക്കിയ സിത്താര എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായികയാണ്. സിത്താരയുടെ മ്യൂസിക് ആല്‍ബങ്ങള്‍ക്ക് വേണ്ടി മാത്രം കാത്തിരിക്കുന്ന ആരാധകര്‍ തന്നെയുണ്ട് ഇവിടെ. 

തനിക്ക് ഇണങ്ങുന്ന മേഖല സംഗീതം മാത്രമല്ലെന്ന് സിത്താര പലതവണ തെളിയിച്ചതാണ്. പാട്ടും, സംഗീത സംവിധാനവും, മ്യൂസിക് ആല്‍ബത്തിലെ അഭിനയവും എല്ലാം കഴിഞ്ഞ് ഇക്കുറി സിത്താര എത്തിയിരിക്കുന്നത് ടിക് ടോക്കിലേക്കാണ്. സിത്താരയ്‌ക്കൊപ്പം മേക്ക്അപ് ആര്‍ട്ടിസ്റ്റ് ബിജീഷും എത്തിയിട്ടുണ്ട്. 

ഇത് സിത്താരയുടെ ആദ്യത്തെ ടിക്ടോക് വീഡിയോ ആണ്. വടക്കുനോക്കിയന്ത്രം എന്ന പ്രശസ്ത ശ്രീനിവാസന്‍ ചിത്രത്തിലെ മാമുക്കോയയും ശ്രീനിവാസനും സ്റ്റുഡിയോയില്‍ വച്ചുള്ള സംഭാഷണമാണ് സിതാരയും ബിജീഷും രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.

ഈയിടെ സിത്താര പാടി കുംബളങ്ങി നൈറ്റ്‌സിലെ 'ചെരാതുകള്‍' എന്ന പാട്ടിന്റെ ഹമ്മിങ് പാടി ഗായികയുടെ നാലുവയസുകാരി മകള്‍ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തിലെ 'കാത്തു കാത്തെന്‍ മിഴികളില്‍' എന്ന ഗാനമാണ് സിത്താരയുടേതായി അവസാനമിറങ്ങിയ ചലച്ചിത്ര ഗാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു