Entertainment

'ഒന്നാം സ്ഥാനം മോഹന്‍ലാലിന്റെ എംജിആറിന് തന്നെ, അതില്‍ തര്‍ക്കമില്ല'; ഇന്ദ്രജിത്തിന്റെ മറുപടിയെ പ്രശംസിച്ച് ഗൗതം മേനോന്‍

കറുത്ത കണ്ണടയും തൊപ്പിയും അണിഞ്ഞുള്ള താരത്തിന്റെ ലുക്ക് വലിയ ശ്രദ്ധ നേടിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സിനിമ പ്രേമികളുടെ മനസില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ് ഇരുവര്‍. എംജിആറായുള്ള മോഹന്‍ലാലിന്റെ പ്രകടനവും മറക്കാനാവാത്തതാണ്. ഇപ്പോള്‍ മലയാള നടന്‍ ഇന്ദ്രജിത്തും എംജിആറായി കയ്യടി നേടുകയാണ്. ഗൗതം വാസുദേവ് മേനോനും പ്രസാദ് മുരുകേശനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ക്വീന്‍ എന്ന വെബ് സീരീസിലാണ് ഇന്ദ്രജിത്ത് എംജിആറായി എത്തുന്നത്. കറുത്ത കണ്ണടയും തൊപ്പിയും അണിഞ്ഞുള്ള താരത്തിന്റെ ലുക്ക് വലിയ ശ്രദ്ധ നേടിയിരുന്നു. 

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഈ കഥാപാത്രവുമായി ബന്ധപ്പെട്ട ഇന്ദ്രജിത്തിന്റെ ഒരു മറുപടിയാണ്. ഇന്ദ്രജിത്തിന്റെയും മോഹന്‍ലാലിന്റേയും കഥാപാത്രങ്ങളെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു അനലിസ്റ്റ് ശ്രീധര്‍ പിള്ളയുടെ ട്വീറ്റ്. 'വെള്ളിത്തിരയിലെ എംജിആറിനെ മോഹന്‍ലാലിനോളം മികച്ചതായി മറ്റാര്‍ക്കും അവതരിപ്പിക്കാനാകില്ല. എന്നെ സംബന്ധിച്ചടത്തോളം അദ്ദേഹമാണ് ബെസ്റ്റ്.' എന്നായിരുന്നു കമന്റ്. 

ഇതിന് ഇന്ദ്രജിത്ത് നല്‍കിയത് ക്ലാസ് മറുപടിയായിരുന്നു. യാതൊരു സംശയവുമില്ല സാര്‍, ഇതില്‍ രണ്ടാമതൊന്നു ചിന്തിക്കേണ്ട കാര്യമില്ല' ഇന്ദ്രജിത്ത് മറുപടിയായി കുറിച്ചു. ഇതിന് പിന്നാലെ താരത്തെ പ്രശംസിച്ചുകൊണ്ട് സംവിധായകന്‍ ഗൗത് വാസുദേവ്  മേനോന്‍ രംഗത്തെത്തി. 'നിങ്ങള്‍ ഒരു നല്ല മനസിനുടമയാണ്. ഈ മറുപടി നിങ്ങളുടെ 'ക്ലാസി'നെ സൂചിപ്പിക്കുന്നു. രണ്ടാമത് മികച്ചത് ആകുന്നതും വലിയ കാര്യമാണ്. മണി സര്‍, ലാല്‍ സര്‍ എന്നീ ഇതിഹാസങ്ങള്‍ക്കു ശേഷമാണ് നമ്മുടെ സ്ഥാനം'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !