Entertainment

ഒന്നിച്ച് റിക്ഷാ സഫാരിക്കിറങ്ങി കത്രീനയും അനുഷ്‌കയും; റിക്ഷാ ഡ്രൈവറായി കിംഗ് ഖാനും 

ആനന്ദ് എല്‍ റായിയുടെ സീറോ എന്ന ചിത്രത്തിനായുള്ള ഷൂട്ടിംഗിലാണ് ബോളിവുഡ് കിംഗ് ഖാനും താരസുന്ദരികളായ അനുഷ്‌ക ശര്‍മയും കത്രീന കൈഫും

Author : സമകാലിക മലയാളം ഡെസ്ക്

ആനന്ദ് എല്‍ റായിയുടെ സീറോ എന്ന ചിത്രത്തിനായുള്ള ഷൂട്ടിംഗിലാണ് ബോളിവുഡ് കിംഗ് ഖാനും താരസുന്ദരികളായ അനുഷ്‌ക ശര്‍മയും കത്രീന കൈഫും. സീറോയുടെ ഷൂട്ടിംഗ് ഇടവേളകള്‍ മൂവരും ചേര്‍ന്ന് ആഘോഷിക്കുകയാണെന്നാണ് താരങ്ങള്‍ തന്നെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ പറയുന്നത്. ഷാറൂഖ് ഖാന്‍ പങ്കുവച്ച് ഏറ്റവും പുതിയ ചിത്രത്തില്‍ കത്രീനയും അനുഷ്‌കയും ഒന്നിച്ച് ഒരു റിക്ഷാ സഫാരിയിലാണ് റിക്ഷ ഓടിക്കുന്നതാകട്ടെ സാക്ഷാല്‍ കിംഗ് ഖാനും. എറ്റവും മനോഹരമായ ഓര്‍മകള്‍ ഭ്രാന്തന്‍ ആശയങ്ങളില്‍ നിന്നാണ് ഉണ്ടാകുന്നതെന്നതെന്ന് ഷാറൂഖ് ചിത്രത്തിന് അടിക്കുറിപ്പും നല്‍കിയിരിക്കുന്നു. 

സീറോയുടെ ടീസര്‍ പുറത്തുവിട്ടപ്പോള്‍ ചിത്രത്തിലെ ഷാറൂഖിന്റെ കഥാപാത്രം ഏവരെയും വിസ്മയിപ്പിച്ചിരുന്നു. കുള്ളന്‍ വേഷത്തിലാണ് ഷാറൂഖ് ചിത്രത്തിലെത്തുക. ഒരു മരത്തിന്റെ പ്ലാറ്റ്‌ഫോമിലെ തൂളകളില്‍ ഇറങ്ങി നിന്നാണ് ഷാറൂഖ് കഥാപാത്രത്തെ അവതരിപ്പിക്കുക. ചിത്രത്തില്‍ വിഎഫ്എക്‌സിനും കാര്യമായ പങ്കുണ്ട്. ഷാറൂഖിന്റെ ഏറ്റവും മികച്ച വേഷങ്ങളൊന്നായിരിക്കും സീറോയിലേതെന്നാണ് കരുതപ്പെടുന്നത്. ഗൗരി ഖാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റും കളര്‍ യെല്ലോ പ്രൊഡക്ഷന്‍സും ഭാഗമാകും. ഡിസംബര്‍ 21ന് ചിത്രം റിലീസിനെത്തുമെന്നാണ് കരുതപ്പെടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിട്ടു കൊടുക്കാതെ അനില്‍ കുമാര്‍, മുരളീധരന്റെ വകുപ്പുകളില്‍ തര്‍ക്കം; ഫിഷറീസിലും ഉടക്ക്, വിജ്ഞാപനം വൈകുന്നു

'ഞങ്ങള്‍ പരീക്ഷണവസ്തുക്കളല്ല'; യുഎസ് പ്രതിനിധി സംഘത്തിനൊപ്പമുള്ള ഡോക്ടറുടെ വരവിനെതിരെ ഗ്രീന്‍ലാന്‍ഡ്

ധോനിയുടെ ഐതിഹാസിക ഐപിഎല്‍ കരിയറിന് വിരാമം? റെയ്‌നയ്‌ക്കൊപ്പം 'തല' സെല്‍ഫി, ആരാധകര്‍ക്ക് അഭിവാദ്യം!

'ഞങ്ങളെല്ലാം കോക്രോച്ച് പാര്‍ട്ടിക്കാര്‍', വന്‍ സ്വീകാര്യത; മഹുവ മൊയ്ത്രയും കീര്‍ത്തി ആസാദും ചേര്‍ന്നു

'കാലം കടന്നു പോകുമ്പോൾ സത്യം സ്വയം വെളിവാകും'; കുറിപ്പുമായി ഓസ്റ്റിൻ ഡാൻ തോമസ്, ആന്റണി പെരുമ്പാവൂരിനുള്ള മറുപടിയോ ?

SCROLL FOR NEXT