Entertainment

ഒന്‍പത് വര്‍ഷം മുന്‍പ് ഒരു തീരുമാനമെടുത്തു: ഇന്നത് യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷത്തില്‍ ഹരിശ്രീ അശോകന്‍

ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി എന്ന പുതിയ ചിത്രം യാഥാര്‍ത്ഥ്യമാകുന്നതോടെ വര്‍ഷങ്ങള്‍ ദൈര്‍ഘ്യമുള്ള തന്റെ സ്വപ്‌നമാണ് പൂവണിയുന്നതെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

നടനായി രംഗപ്രവേശം ചെയ്ത്, പിന്നീട് സംവിധായകന്റെ തൊപ്പിയണിഞ്ഞ നിരവധി വ്യക്തികള്‍ മലയാള സിനിമാ മേഖലയിലുണ്ട്. ഇപ്പോള്‍ നടന്‍ ഹരിശ്രീ അശോകനും സിനിമാ സംവിധാനത്തിലേക്ക് തിരിയുകയാണ്. അതും പെട്ടെന്നെടുത്ത തീരുമാനമല്ല. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹത്തിന് സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം തോന്നിയത്. ഒടുവില്‍ ഈ ആഗ്രഹം പൂവണിയുകയാണ്. 

ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി എന്ന പുതിയ ചിത്രം യാഥാര്‍ത്ഥ്യമാകുന്നതോടെ വര്‍ഷങ്ങള്‍ ദൈര്‍ഘ്യമുള്ള തന്റെ സ്വപ്‌നമാണ് പൂവണിയുന്നതെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു. 'ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നടനില്‍ നിന്ന് സംവിധാനത്തിലെത്തണം എന്ന തീരുമാനം ഞാന്‍ എടുക്കുന്നത്. അന്ന് തൊട്ട് ആ സ്വപ്‌നം രൂപപ്പെടുത്തുകയാണ് ഞാന്‍. എന്നാല്‍ അതിന് തക്കതായ ഒരു കഥയും പശ്ചാത്തലവും വേണമായിരുന്നു. അതിനാണ് കാത്തിരുന്നത്. അവസാനം അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു.'- ഹരിശ്രീ അശോകന്‍ പറഞ്ഞു.

സിനിമാരംഗത്തെ തന്റെ സുഹൃത്തുക്കളില്‍ നിന്നും പുതിയ സംരംഭത്തിനായുള്ള പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. 'ധാരാളം ഉപദേശങ്ങള്‍ സിനിമാരംഗത്തുള്ള എന്റെ സുഹൃത്തുക്കളില്‍ നിന്ന ലഭിക്കുന്നുണ്ട്. സിദ്ദിഖ്, ലാല്‍ എന്നിവരില്‍ തിരക്കഥയെക്കുറിച്ചുള്ള ഉപദേശങ്ങള്‍ ഞാന്‍ തേടിയിട്ടുമുണ്ട്. അവരുമായി എന്റെ ചിത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് നടനില്‍ നിന്ന് സംവിധായകനിലേക്കുള്ള മാറ്റം എന്റെയുള്ളില്‍ ഉണ്ടാകാനാണ്. എന്തായാലും ആ മാറ്റത്തെ ഉള്‍ക്കൊണ്ട് കഴിഞ്ഞു.' അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി , മനോജ് കെ. ജയന്‍, സുരഭി സന്തോഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. സിനിമയുടെ പൂജ സെപ്റ്റംബര്‍ മൂന്നിന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. 
കോമഡി എന്റര്‍ടെയ്‌നറായിരിക്കും ഈ ചിത്രമെന്നാണ് വിവരം. എം. ഷിജിത്, ഷഹീര്‍ ഷാന്‍ എന്നിവര്‍ ചേര്‍ന്ന് എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിന്‍ഡീസ് 'ഹോപ്'; നായകന്റെ കരുത്തില്‍ കരീബിയന്‍ പട, രാഹുലിന്റെ സെഞ്ച്വറി പാഴായി

മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാഡ് സന്ധു വെടിയേറ്റ് കൊല്ലപ്പെട്ടു; മൃതദേഹം റോഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍

മന്ത്രി ഒജെ ജനീഷിനെ കരിങ്കൊടി കാട്ടി; ഫോട്ടോ സഹിതം പരാതി; താത്കാലിക ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ദുബൈ, ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ടോക്യോ നഗരങ്ങളില്‍ 'കേരള ഡെസ്‌കുകള്‍'; ആഗോള നിക്ഷേപം കേരളത്തിലേക്ക്

'ചെങ്കൊടി പാറിയ മണ്ണാണ്, മലപ്പുറം മതേതരവാദികളുടെ പറുദീസ'; മറുപടിയുമായി കെടി ജലീല്‍