Entertainment

ഒമ്പതര ലക്ഷം കൂടി അടച്ചു ; പൃഥ്വിരാജിന്റെ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തു

വാഹനത്തിന്റെ യഥാര്‍ത്ഥ വിലയ്ക്കുള്ള നികുതി ആയില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ രജിസ്‌ട്രേഷന്‍ തടഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നടന്‍ പൃഥ്വിരാജിന്റെ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തു. കാറിന്റെ വില കുറച്ചുകാട്ടിയതിനെ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ആര്‍ടിഒ തടഞ്ഞിരുന്നു. തുടര്‍ന്ന് നികുതിയുടെ ബാക്കി തുകയായ 9,54,350 രൂപ ഇന്നലെ നടന്‍ അടച്ചു. ഇതോടെയാണ് കാറിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

നേരത്തെ താരം 42,42,000 രൂപ നേരത്തെ അടച്ചിരുന്നെങ്കിലും വാഹനത്തിന്റെ യഥാര്‍ത്ഥ വിലയ്ക്കുള്ള നികുതി ആയില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് രജിസ്‌ട്രേഷന്‍ തടഞ്ഞത്. 1.64 കോടി രൂപ കമ്പനി വിലയുള്ള ആഡംബര കാറിന്റെ രജിസ്‌ട്രേഷനുള്ള അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച ബില്ലില്‍ 1.34 കോടി രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. 

30 ലക്ഷം രൂപ സെലിബ്രിറ്റി ഡിസ്‌കൗണ്ട് ഇനത്തില്‍ വിലകുറച്ചു നല്‍കിയതായാണ് വാഹനം വിറ്റ സ്ഥാപനം പറയുന്നത്. ഡിസ്‌കൗണ്ട് നല്‍കിയാലും ആഡംബര കാറുകള്‍ക്ക് യഥാര്‍ത്ഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. 9 ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ രജിസ്‌ട്രേഷന്‍ ചെയ്യാനാകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പ്. നികുതിയിളവ് നേടാന്‍ ഡീലര്‍ ബില്ലില്‍ തിരുത്തല്‍ വരുത്തിയത് താരം അറിയണമെന്നില്ലെന്ന് ആര്‍ടിഒ അധികൃതര്‍ വ്യക്തമാക്കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്, കേരളത്തില്‍ പെയ്തത് 1,278.7 മില്ലിമീറ്റര്‍ മാത്രം; ഏറ്റവും ബാധിച്ചത് വയനാടിനെ

'അത് സംഘപരിവാറിന് വേണ്ടിയുള്ള പ്രസ്താവന, ഷംസീറിനെതിരെ നടത്തിയത് നീചമായ പ്രതികരണം'; വെള്ളാപ്പള്ളിക്കെതിരെ കെ കെ രാഗേഷ്

'ഉത്രാടപ്പാച്ചിൽ' വെറും വിപണിയിലെ തിരക്കിന്റെ പേരല്ല; അറിയാം ഒന്നാം ഓണത്തിന്റെ പ്രത്യേകത

പന്തിന്റെ '95 മീറ്റർ' സിക്സിൽ സ്റ്റേഡിയം റൂഫിലെ സോളാർ പാനൽ തവിടുപൊടി! (വിഡിയോ)

'റെയില്‍വേ ചെയ്തത് ഭരണപരമായ കാര്യം'; പാലക്കാട് ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് ബിജെപി