Entertainment

'ഒരിക്കല്‍ ഞാനും ഇതുപോലെ ഒരു സിനിമയെടുക്കും'; കുമ്പളങ്ങിയെ പുകഴ്ത്തി കാര്‍ത്തി

കാര്‍ത്തിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്‌

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്. പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ തേടി തമിഴ്‌നാട്ടില്‍ നിന്ന് വരെ പ്രശംസ എത്തിയിരിക്കുകയാണ്. തമിഴ് നടന്‍ കാര്‍ത്തിയാണ് കുമ്പളങ്ങി നൈറ്റ്‌സിനെ വാനോളം പുകഴ്ത്തിയിരിക്കുന്നത്. 

മനസില്‍ തൊടുന്ന മികച്ച ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സെന്നും ഒരിക്കല്‍ ഇതുപോലെ ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നുമാണ് കാര്‍ത്തി തന്റെ ട്വിറ്ററിലൂടെ പറഞ്ഞത്. 'കുമ്പളങ്ങി നൈറ്റ്‌സ് എത്ര മനോഹരമായ സിനിമയാണ്. ഇടതടവില്ലാതെ ഇങ്ങനെ ഒഴുകുന്ന ഒരു ചിത്രം.. അതേ സമയം ഹൃദയത്തില്‍ തട്ടുന്നതും തമാശ നിറഞ്ഞതും.. എന്നെങ്കിലും ഇതുപോലൊരു സിനിമ ചെയ്യണമെന്ന് ഞാനും ചെയ്യുമെന്നാശിച്ചു പോകുന്നു..'. കാര്‍ത്തിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്‌. 

ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ സൗബിന്‍, ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, അന്ന ബെന്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്. കുമ്പളങ്ങിയിലെ നാല് സഹോദരന്മാരുടെ ജീവിതം പറയുന്ന ചിത്രം ആരാധകരുടെ മനസ് കീഴടക്കി കഴിഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT