Entertainment

ഒരിക്കൽ മകൻ തന്നോട് ചോദിച്ചു, പപ്പ നമ്മൾ ഏത് മതത്തിൽപ്പെട്ടവരാണെന്ന്; മറുപടിയുമായി ഷാരൂഖ് ഖാൻ

മക്കളെ സ്​കൂളിൽ ചേർക്കുന്ന സമയത്ത്​ അപേക്ഷാഫോമിൽ മതം ഏതെന്ന്​ രേഖപ്പെടുത്തേണ്ടതുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: തന്റെ മതേതര കാഴ്​ചപ്പാടുകൾ ആവർത്തിച്ച്​ വീണ്ടും ബോളിവുഡ്​ കിങ്​ ഷാരൂഖ്​ ഖാൻ.

താൻ മുസ്​ലിമും ഭാര്യ ഹിന്ദുവും മക്കൾ ഇന്ത്യക്കാരുമാണെന്നുള്ള ഷാരൂഖിൻെറ പ്രസ്​താവന ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്​. മക്കളുടെ സ്​കൂൾ പ്രവേശനത്തിനുള്ള ​അപേക്ഷാഫോമിൽ മതം ചോദിക്കുന്ന ഭാഗത്ത്​ ‘ഇന്ത്യൻ’ എന്നാണ്​ രേഖപ്പെടുത്തിയതെന്നും ഷാരൂഖ്​ വ്യക്​തമാക്കി. വീട്ടിൽ ഒരിക്കലും മതത്തെ കുറിച്ചുള്ള ചർച്ചകൾ നടത്താറില്ലെന്ന്​ ഷാരൂഖ്​ മുൻപും വെളിപ്പെടുത്തിയിട്ടുണ്ട്​.  ഒരു ചാനലിൻെറ റിയാലിറ്റി ഷോയിൽ അതിഥിയായെത്തി സംസാരിക്കുകയായിരുന്നു ഷാരൂഖ്​.

‘ഞങ്ങൾ ഒരിക്കലും മത​​ത്തെ കുറിച്ച്​ ചർച്ച ചെയ്യാറില്ല. എൻെറ ഭാര്യ ഹിന്ദുവാണ്​. ഞാൻ മുസ്​ലിമും. ഞങ്ങളുടെ മക്കൾ ഇന്ത്യക്കാരും. മക്കളെ സ്​കൂളിൽ ചേർക്കുന്ന സമയത്ത്​ അപേക്ഷാഫോമിൽ മതം ഏതെന്ന്​ രേഖപ്പെടുത്തേണ്ടതുണ്ട്​. ചെറുതായിരിക്കുമ്പോൾ മകൾ ഒരിക്കൽ എന്നോട്​ ചോദിക്കുകയുമുണ്ടായി-‘പപ്പ, നമ്മൾ ഏത്​ മതത്തിൽപ്പെട്ടവരാണ്​?’ എന്ന്​. ഞാൻ അതിൽ എഴുതിയത്​ നമ്മൾ ഇന്ത്യക്കാർ ആണെന്നാണ്​. ഞങ്ങൾക്ക്​ മതമില്ല. ഉണ്ടാവുകയുമില്ല’- ഷാരൂഖ്​ പറഞ്ഞതിനെ നിറഞ്ഞ കൈയടിയോടെയാണ്​ മത്സരാർഥികളും അവതാരകരും വിധികർത്താക്കളും കാണികളും സ്വീകരിച്ചത്​. ഇതിൻെറ വീഡിയോ ട്വിറ്ററിൽ പങ്കുവെക്കപ്പെട്ടതോടെ വൈറലായിരിക്കുകയാണ്​. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം