Entertainment

ഒളിമ്പിക്‌സ് ലക്ഷ്യവുമായി ആലീസ് ;ഫൈനല്‍സ് ടീസറെത്തി 

നടൻ മണിയന്‍പിള്ള രാജുവും പ്രജീവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

രജീഷ വിജയനെ കേന്ദ്രകഥാപാത്രമാകുന്ന ഫൈനല്‍സിന്റെ ടീസര്‍ പുറത്തുവിട്ടു. പി ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് രജീഷ എത്തുന്നത്. ആലീസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. 

ജൂണ്‍ എന്ന സിനിമയ്ക്കു ശേഷം രജീഷ നായികയാകുന്ന ചിത്രമാണ് ഫൈനൽസ്. ചിത്രത്തിലെ ഗാനങ്ങള്‍ മുമ്പേതന്നെ ശ്ര​ദ്ധനേടിയിരുന്നു. നടി പ്രിയ വാര്യർ ആലപിച്ച 'നീ മഴവില്ല് പോലെൻ...' എന്ന് തുടങ്ങുന്ന ​ഗാനമാണ് ഇതിനോടകം ഹിറ്റായത്. കൈലാസ് മേനോന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. 

നടൻ മണിയന്‍പിള്ള രാജുവും പ്രജീവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നടി മുത്തുമണിയുടെ ഭര്‍ത്താവാണ് ചിത്രത്തിന്റെ സംവിധാകൻ അരുണ്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി