കൊച്ചി: ഓസ്കര് പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ ഓസ്കര് അവാര്‍ഡ് സദസ്സിലെ ടൊവിനോ തോമസിന്റെ ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളില്‍ മുഖ്യചര്‍ച്ചയായത്. ടൊവിനോ ഓസ്കര് പുരസ്കാര വേദിയായ ലോസ് ആഞ്ചലീസിലെ ഡോള്‍ബി തിയ്യറ്ററില്‍ പോയിരുന്നോ എന്ന് ചോദിക്കുന്നവര്‍ക്ക് മുന്നിലേക്ക് 'ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടു' എന്ന സിനിമയുടെ പോസ്റ്റര്‍ പങ്ക് വെച്ചിരിക്കുകയാണ് താരം.
സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന 'ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടു' സിനിമയുടെ രണ്ടാമത്തെ പോസ്റ്ററാണ് ഓസ്കര് പ്രഖ്യാപന ദിവസമായ ഇന്ന് തന്നെ പുറത്ത് വിട്ട് പുത്തന്‍ പ്രചരണ തന്ത്രത്തിന് അണിയറ പ്രവര്‍ത്തകര്‍ തുടക്കമിട്ടത്. പോസ്റ്റര്‍ പങ്കു വെച്ച ടൊവിനോ തോമസ് ഓസ്കര് വിജയികള്‍ക്ക് ആശംസകളും നേര്‍ന്നിട്ടുണ്ട്.
പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടു'. സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രത്തിന്റെ പ്രമേയം. കഴിഞ്ഞ ഓസ്കര് പുരസ്കാര പ്രഖ്യാപനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടിരുന്നു. അനു സിത്താരയാണ് ചിത്രത്തില്‍ നായിക. ചിത്രത്തില്‍ ഒരു ചലച്ചിത്ര സംവിധായകന്റെ വേഷത്തില്‍ ടൊവിനോ എത്തുമ്പോള്‍ പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് അനു സിത്താര എത്തുന്നത്. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി. ബിജിബാലാണ് സംഗീത സംവിധാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates