Entertainment

കടലിലേക്ക് നോക്കി നിൽക്കുന്ന അപ്പു, കൂട്ടിന് 'വിസ്കി'യും; മോഹൻലാൽ പകർത്തിയ ചിത്രം

ഛായാഗ്രഹകന്‍ സന്തോഷ് ശിവനും നടന്‍ അനൂപ് മേനോനുമാണ് മോഹൻലാൽ പകർത്തിയ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല  ​ഗായകൻ, ചിത്രകാരൻ എന്നീ നിലകളിലും മോഹൻലാലിന്റെ കഴിവ്നു നമ്മൾ കണ്ടിട്ടുണ്ട്. 
എന്നാൽ‍ ഇതിൽ മാത്രം ഒതുങ്ങുന്നതല്ല താരം. മികച്ച ഫോട്ടോ​ഗ്രാഫർ കൂടിയാണ് മോഹൻലാൽ എന്ന് തെളിയിക്കുകയാണ് അദ്ദേഹത്തിന്റെ ലോക്ക്ഡൗൺ ഫോ‌ട്ടോ പരീക്ഷണങ്ങൾ. ഛായാഗ്രഹകന്‍ സന്തോഷ് ശിവനും നടന്‍ അനൂപ് മേനോനുമാണ് മോഹൻലാൽ പകർത്തിയ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചത്. 

മകൻ പ്രണവ് മോഹൻലാലും  വളർത്തുനായ വിസ്കിയുമാണ് മോഹൻലാലിന്റെ ചിത്രങ്ങളിൽ കാണുന്നത്.  വീട്ടിലെ സ്വിമ്മിങ് പൂളിൽ നിന്ന് കടലിലേക്ക് നോക്കി നിൽക്കുകയാണ് പ്രണവും വിസ്കിയും. ലോക്ക്ഡൗണിൽ ചെന്നൈയിലെ വീട്ടിലാണ് താരവും കുടുംബവും. കൂടാതെ വിസ്കിയുടെ ഒറ്റയ്ക്കുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണെന്ന് പറഞ്ഞുകൊണ്ടാണ് സന്തോഷ് ശിവനും അനൂപ് മേനോനും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം