Entertainment

'കടലും കരയും പോല്‍' വെളിപാടിന്റെ പുസ്തകത്തിലെ രണ്ടാം ഗാനം നാളെ പുറത്തിറങ്ങും

കടലും കരയും പോല്‍ എന്നാരംഭിക്കുന്ന ഗാനമാണ് നാളെ റിലീസ് ചെയ്യുക - മോഹന്‍ലാല്‍ ഫെയസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലാല്‍ ജോസ്  മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ രണ്ടാം ഗാനം നാളെ പുറത്തിറങ്ങും. മോഹന്‍ലാല്‍ ഫെയസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കടലും കരയും പോല്‍ എന്നാരംഭിക്കുന്ന ഗാനമാണ് നാളെ റിലീസ് ചെയ്യുക.

എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയെ എന്നാരംഭിക്കുന്ന ഗാനം ഇതിനകം തന്നെ ഹിറ്റായിരിക്കുകയാണ്. അനില്‍ പനച്ചൂരാനാണ ഗാനരചന. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.

കോളെജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഇടിക്കുളയായാണ് മോഹന്‍ലാല്‍ എത്തുന്നത്. സിദ്ദിഖ്, അനൂപ് മേനോന്‍, കലാഭവന്‍ ഷാജോണ്‍, അന്ന രേഷ്മ, പ്രിയങ്ക എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. ചിത്രം ഓണത്തിന് തീയേറ്ററുകളില്‍ എത്തും.സിനിമയുടെ പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'ദൃശ്യം 3' സൂപ്പർ ഹിറ്റ്, പിന്നാലെ രണ്ട് ബി​ഗ് ബഡ്ജറ്റ് ചിത്രങ്ങളുമായി പനോരമ സ്റ്റുഡിയോസ്; നായകനായി ഫ​ഹദ് ഫാസിൽ

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

SCROLL FOR NEXT