Entertainment

കണ്ടതും പ്രണയത്തിലായതും 'മാജിക്കല്‍', നവീനുമൊത്തുള്ള ഒന്‍പത് വര്‍ഷങ്ങള്‍; സന്തോഷം പങ്കുവച്ച് ഭാവന

നവീനുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് പ്രണയവാര്‍ഷികത്തിന്റെ സന്തോഷം ഭാവന പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

പ്രണയത്തിന്റെ ഒന്‍പതാം വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയനടി ഭാവനയും ഭര്‍ത്താവ് നവീനും. ഭാവന നായികയായെത്തിയ തെലുങ്ക് ചിത്രം റോമിയോ റിലീസായിട്ട് എട്ട് വര്‍ഷം തികയുമ്പോഴാണ് ഇതേ സിനിമയുടെ നിര്‍മ്മാതാവുമായുള്ള തന്റെ പ്രണയം ഒന്‍പത് വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുന്നതെന്ന് നടി കുറിച്ചു. നവീനുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് പ്രണയവാര്‍ഷികത്തിന്റെ സന്തോഷം ഭാവന പങ്കുവച്ചത്.

ഈ സിനിമ എനിക്ക് നിന്നെ തന്നു 'എന്റെ റോമിയോ', ചിത്രങ്ങള്‍ക്കൊപ്പം ഭാവന കുറിച്ചിരിക്കുന്നതിങ്ങനെ. നവീനെ കണ്ടതും പ്രണയത്തിലായതുമെല്ലാം മാജിക് പോലെ തോന്നുന്നെന്നും ഭാവന കുറിച്ചു. തന്റെ ജീവിതത്തിലേക്ക് വന്നതിന് നവീന് നന്ദികുറിച്ചിട്ടുമുണ്ട് താരം. ലവ് ആനിവേഴ്‌സറി എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ്.

നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2018 ജനുവരി 22 ന് തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വച്ചാണ് കന്നട നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമായ നവീന്‍ ഭാവനയെ താലിച്ചാര്‍ത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണ്ണയം കേരളത്തെ ശിക്ഷിക്കുന്നത്, ജനസംഖ്യാപരമായ അട്ടിമറി, മോദിയുടെ വാക്കുകളില്‍ കൗശലം; പിണറായി വിജയന്‍

'കോണ്‍ഗ്രസ് 100 കോടിക്ക് മുകളില്‍ പിരിച്ചു; ഒരു രൂപ പോലും കയ്യിലില്ലെന്ന് പറയുന്നവര്‍ എങ്ങനെയാണ് 230 വീടുകള്‍ നിര്‍മിക്കുക?'

കൈ നഖങ്ങള്‍ മനോഹരമായി സൂക്ഷിക്കാം; ഇതാ ചില എളുപ്പവഴികള്‍

കുവൈത്തിൽ തന്ത്രപ്രധാന സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം, ലക്ഷ്യമിട്ടത് എണ്ണ-വൈദ്യുതി നിലയങ്ങളും തന്ത്രപ്രധാന സ്ഥാപനങ്ങളും

വീണ്ടും ക്ലാസന്‍- നിതീഷ് 'ക്ലാസ്'! 4ന് 26ല്‍ നിന്നു ടീമിനെ രക്ഷിച്ച '116'; ലഖ്‌നൗവിന് ജയിക്കാന്‍ 157 റണ്‍സ്

SCROLL FOR NEXT