Entertainment

'കണ്ടില്ലെങ്കില്‍ വിഷമമാണ്, അമ്പതുപ്രാവശ്യം എങ്കിലും വിളിക്കും'; വാപ്പച്ചിയും ഉമ്മച്ചിയും ഇപ്പോഴും യുവദമ്പതികളാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍

'എന്റെ മാതാപിതാക്കളുടെ പ്രണയമാണ് ജീവിതത്തില്‍ എക്‌സ്ട്രാ ഓര്‍ഡിനറി ലവ് സ്‌റ്റോറിയായി തോന്നിയിട്ടുള്ളത്'

Author : സമകാലിക മലയാളം ഡെസ്ക്

താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും മനോഹരമായ പ്രണയം വാപ്പച്ചിയുടേയും ഉമ്മച്ചിയുടേയുമാണെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഉപ്പയും ഉമ്മയും എപ്പോഴും ഫോണ്‍വിളിച്ചുകൊണ്ടിരിക്കുമെന്നും അവര്‍ ഇപ്പോഴും യുവദമ്പതികളെപ്പോലെയാണെന്നുമാണ് താരം പറയുന്നത്. പുതിയ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയുടെ വിശേഷം പങ്കുവെച്ചുകൊണ്ടുള്ള അഭിമുഖത്തിലാണ് തന്റെ മുന്നിലെ യെമണ്ടന്‍ പ്രണയത്തെക്കുറിച്ച് ദുല്‍ഖര്‍ വാചാലനായത്.

'എന്റെ മാതാപിതാക്കളുടെ പ്രണയമാണ് ജീവിതത്തില്‍ എക്‌സ്ട്രാ ഓര്‍ഡിനറി ലവ് സ്‌റ്റോറിയായി തോന്നിയിട്ടുള്ളത്. വീട്ടില്‍ ഞാനും അമാലും അതുപോലെ സഹോദരിയും ഭര്‍ത്താവുമാണ് യുവ ദമ്പതികളായിട്ടുള്ളത്. എന്നാല്‍ വാപ്പച്ചിയും ഉമ്മച്ചിയും ഇപ്പോഴും യുവദമ്പതികളെപ്പോലെയാണ്. എന്നാല്‍ വാപ്പച്ചിയും ഉമ്മച്ചിയും ഇപ്പോഴും യുവദമ്പതികളെപ്പോലെയാണ്.' ദുല്‍ഖര്‍ പറയുന്നു. 

പരസ്പരം കാണാന്‍ സാധിച്ചില്ലെങ്കില്‍ അവര്‍ വിഷമിച്ചിരിക്കും, അമ്പത് പ്രാവശ്യമെങ്കിലും ഫോണ്‍വിളിക്കും അങ്ങനെ പോവുകയാണ് ഇരുവരുടേയും പ്രണയം എന്നാണ് താരത്തിന്റെ വാക്കുകള്‍. ഉമ്മയും ബാപ്പയും വിളിക്കുന്നതുപോലെ താനും ഭാര്യയും ഫോണ്‍ ചെയ്യാറില്ലെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. 

'ഒന്നാമത് അമാല്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കുന്നതില്‍ തിരക്കായിരിക്കും. അതിനിടയ്ക്ക് സമയം കിട്ടുമ്പോള്‍ കോള്‍ ചെയ്യും. കുഞ്ഞ് വന്നതിന് ശേഷം ഫോണ്‍വിളി കുറഞ്ഞു. പക്ഷേ എന്റെ മാതാപിതാക്കള്‍ ഫുള്‍ടൈം ബിസിയാണ്. വാപ്പച്ചി സംസാരിച്ച് ഫോണ്‍വെയ്ക്കുമ്പോഴേക്കും അടുത്ത കോള്‍ വരും. സെറ്റില്‍ ഫുള്‍ടൈം ഫോണിലാണ്. ഉമ്മച്ചിയായിരിക്കും അപ്പുറത്ത്. അവര് അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര കണക്ടഡ് ആണ്.' ദുല്‍ഖര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

SCROLL FOR NEXT