Entertainment

കണ്ണും കണ്ണും കൊളളയടിത്താല്‍, ദുല്‍ഖറിന്റെ രണ്ടാം തമിഴ് ചിത്രത്തില്‍ നായിക ഋതു വര്‍മ്മ  

സിദ്ധാര്‍ത്ഥ് എന്ന ഐടി പ്രൊഫഷണലായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്. റൊമാന്റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡല്‍ഹി, ഗോവ, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായി നടക്കും.

സമകാലിക മലയാളം ഡെസ്ക്

നിത്യാമേനോനൊപ്പം ഓകെ കണ്‍മണിയില്‍ നിറഞ്ഞാടി കോളിവുഡ് കീഴടക്കിയ മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ രണ്ടാം തമിഴ് ചിത്ത്രതിന്റെ തിരക്കുകളിലേക്ക്. കണ്ണും കണ്ണും കൊളളയടിത്താല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത് തെലുങ്ക് താരം ഋതു വര്‍മയാണ്. വേലയില്ലാ പട്ടധാരി 2, ചൈന തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ ഋതു മുമ്പ് അഭിനയിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം റിലീസ് ആകുന്ന ധ്രുവ നചത്തിരം എന്ന ഗൗതം മേനോന്‍ ചിത്രത്തിലും ഋതു ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

സിദ്ധാര്‍ത്ഥ് എന്ന ഐടി പ്രൊഫഷണലായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്. റൊമാന്റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡല്‍ഹി, ഗോവ, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായി നടക്കും. ഡെസിങ് പെരിയസ്വാമി സംവിധാനം ചെയുന്ന ചിത്രം നിര്‍മിക്കുന്നത് എഫ്. ടി. എസ് ഫിലിംസ് ആണ്. സംവിധായകനായ ഡെസിങ് പെരിയസ്വാമി തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. കുട്രം 23, 10 എന്‍ട്രതകുള്ളയ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്കു വേണ്ടി ക്യാമറ ചലിപ്പിച്ച കെ എം ഭാസ്‌കരനാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്. ചിത്രത്തിന്റെ കലാസംവിധാനം ടി സന്താനം നിര്‍വഹിക്കും. ഈ മാസം 18നാണ് കണ്ണും കണ്ണും കൊളളയടിത്താല്‍ ചിത്രീകരണം ആരംഭിക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് രാഷ്ട്രീയ നോട്ടു നിരോധനം'; ഡീലിമിറ്റേഷനെ വിമര്‍ശിച്ച് തരൂര്‍, 'മണ്ഡല പുനര്‍ നിര്‍ണയം നീട്ടിവെക്കണം'

ബിജെപി സ്ത്രീകളെ 'മനുഷ്യ കവച'മായി ഉപയോഗിക്കുന്നു; ബില്ലിനെതിരെ ആഞ്ഞടിച്ച് കനിമൊഴി

വയറിളക്കം മാറ്റാൻ വീട്ടിലുണ്ട് പരിഹാരം

സന്ദീപ് പ്രദീപ് നായകനായെത്തുന്ന 'കോസ്മിക് സാംസൺ' ചിത്രീകരണം പൂർത്തിയായി

ഒറ്റമാസം കൊണ്ട് മുടി തഴച്ചു വളരും, ഒരു 'ഹെൽത്തി ലഡു' റെസിപ്പി നോക്കിയാലോ?

SCROLL FOR NEXT