Entertainment

കനിക കപൂറിനെ വിടാതെ കൊറോണ; അഞ്ചാം തവണയും പരിശോധന ഫലം പോസിറ്റീവ്

ഗായികയുടെ നില തൃപ്തികരമാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. ആർ കെ ധിമൻ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ; ആശങ്ക വർധിപ്പിച്ച് ​ഗായിക കനിക കപൂറിന്റെ അഞ്ചാമത്തെ കൊറോണ പരിശോധന ഫലവും പോസിറ്റീവ്. നിലവിൽ സഞ്ജയ് ​ഗാന്ധി പോസ്റ്റ് ​ഗ്രാജ്യുവേറ്റ് ഇൻ‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ് ​ഗായികയിപ്പോൾ. ​ഗായികയുടെ നില തൃപ്തികരമാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. ആർ കെ ധിമൻ പറയുന്നത്. 

എല്ലാ 48 മണിക്കൂറിലും കൊറോണ ബാധിതരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കാറുണ്ട്. കഴിഞ്ഞ അഞ്ചു തവണയും പരിശോധന ഫലം പോസിറ്റീവായതോടെ കുടുംബം ആശങ്കയിലായിരിക്കുകയാണ്. എന്നാൽ തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ​ഗായിക രം​ഗത്തെത്തി. താൻ ഇപ്പോൾ ഐസിയുവിൽ അല്ലെന്നും പ്രശ്നങ്ങളൊന്നുമില്ലെന്നാണ് താരം കുറിച്ചത്. മക്കളേയും കുടുംബത്തേയും മിസ് ചെയ്യുന്നുണ്ടെന്നും രോ​ഗം ഭേ​ദമായി അവരുടെ അടുത്തേക്ക് പോകാനായി കാത്തിരിക്കുകയാണെന്നും കനിക കുറിച്ചു. ‌

വിദേശത്തു നിന്നെത്തി സർക്കാർ നിർദേശങ്ങൾ പാലിക്കാതെ പുറത്തു കറങ്ങി നടന്നതിന് കനികക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലക്നൗ പൊലീസ് കേസ് എടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 269 പ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT