Entertainment

കബീര്‍ സിങ്ങായി ആളിക്കത്തി ഷാഹിദ് കപൂര്‍; ടീസര്‍ വൈറല്‍; കൈയടിച്ച് അര്‍ജുന്‍ റെഡ്ഡിയും 

ബോളിവുഡിലെ പ്രമുഖര്‍ അടക്കം നിരവധി പേരാണ് ടീസറിനെ പ്രശംസിച്ച് രംഗത്തെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയില്‍ സൂപ്പര്‍ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പിന്റെ ടീസറിന് മികച്ച പ്രതികരണം. ഷാഹിദ് കപൂര്‍ പ്രധാന വേഷത്തില്‍ എത്തുന്ന കബീര്‍ സിങ്ങിന്റെ ടീസറാണ് പുറത്തുവന്നത്. സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ് ടീസര്‍. ഷാഹിദിന്റെ പ്രകടനമാണ് കൈയടിവാങ്ങുന്നത്. ബോളിവുഡിലെ പ്രമുഖര്‍ അടക്കം നിരവധി പേരാണ് ടീസറിനെ പ്രശംസിച്ച് രംഗത്തെത്തിയത്. 

അര്‍ജുന്‍ റെഡ്ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ് ഹിന്ദി റീമേയ്ക്കും ഒരുക്കുന്നത്. കിയാര അദ്വാനിയാണ് നായിക. അര്‍ജുന്‍ റെഡ്ഡിയുടെ അതേ പതിപ്പിലാണ് കബീര്‍ സിങ്ങ് എത്തുന്നത്. ഇതിനിടെ ചിത്രത്തിന് ആശംസകളുമായി അര്‍ജുന്‍ റെഡ്ഡി താരം വിജയ് ദേവരക്കൊണ്ട രംഗത്തെത്തി. സംവിധായകന്‍ സന്ദീപിനും ഷാഹിദ് കപൂറിനും കിയാരയ്ക്കുമാണ് വിജയ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 

ബോളിവുഡ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കരണ്‍ ജോഹര്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ഡിനോ മോറിയ തുടങ്ങിയവരും ടീസറിനെ പ്രശംസിച്ചു. ഇതിനോടകം 50 ലക്ഷം പേരാണ് ടീസര്‍ കണ്ടത്. ടിസീരിസ് നിര്‍മിച്ച ചിത്രം 2019 ജൂണ്‍ 21ന് റിലീസ് ചെയ്യും.

വര്‍മ എന്ന പേരില്‍ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കും ഒരുങ്ങിയിരുന്നു. എന്നാല്‍ ചിത്രം നിര്‍മാതാക്കള്‍ക്ക് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് സംവിധായകന്‍ ബാലയേയും മറ്റ് താരങ്ങളേയും മാറ്റി റീഷൂട്ട് ചെയ്യുകയാണ്. അര്‍ജുന്‍ റെഡ്ഡി ചിത്രത്തിന്റെ അസോഷ്യേറ്റ് ആയിരുന്ന ഗിരീസയ്യ ആണ് നിലവില്‍ ഈ പ്രോജക്ട് ഏറ്റെടുത്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും