Entertainment

കമലയുടെ രണ്ടാമത്തെ പോസ്റ്ററും എത്തി;വീണ്ടും നിഗൂഢത

രണ്ടാം പോസ്റ്ററിലും കമലയുടെ മുഖ്യം അവ്യക്തമാണ്. കാറിന്റെ കണ്ണാടിയിലൂടെ നായികയുടെ കണ്ണുകള്‍ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

അജു വര്‍ഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'കമല'യുടെ രണ്ടാമത്തെ പോസ്റ്റര്‍ റിലീസ് ചെയ്തു. ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രം 36 മണിക്കൂറുകള്‍ക്കുളളില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് പറയുന്നത്.

സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലും ചില നിഗൂഢതകള്‍ സംവിധായകന്‍ ഒളിപ്പിച്ചിരുന്നു. ശ്രദ്ധിച്ചുനോക്കിയാല്‍ ഒരു സ്ത്രീയുടെ രൂപം പോസ്റ്ററില്‍ കാണാം. രണ്ടാം പോസ്റ്ററിലും കമലയുടെ മുഖ്യം അവ്യക്തമാണ്. കാറിന്റെ കണ്ണാടിയിലൂടെ നായികയുടെ കണ്ണുകള്‍ കാണാം.

പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ഒരുക്കുന്ന ത്രില്ലറാണ് കമല. നവംബറില്‍ ചിത്രം റിലീസിനെത്തും. അജുവും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. പ്രേതം 2 ആണ് ഇതിനു മുമ്പ് രഞ്ജിത്ത് ഒരുക്കിയ ചിത്രം. രഞ്ജിത്ത് ശങ്കര്‍–ജയസൂര്യ ടീമിന്റെ ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സ് ആണ് നിര്‍മാണം. ചിത്രം നവംബറില്‍ റിലീസിനെത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി