Entertainment

'കരാട്ടെ കിഡ്' ഇസ; മകന്റെ ചിത്രവുമായി ചാക്കോച്ചൻ 

ഇസഹാക്ക് ബാൽക്കണിയിൽ നിന്ന് കാഴ്ചകൾ കാണുന്ന ഒരു ചിത്രമാണ് ഇത്

Author : സമകാലിക മലയാളം ഡെസ്ക്

റെ കാത്തിരിപ്പിനൊടുവിൽ നടൻ കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലേക്കെത്തിയ ഇസ എന്ന സന്തോഷം ആരാധകർക്കും ഏറെ പ്രിയപ്പെട്ടതാണ്. ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ചാക്കോച്ചന്റെയും പ്രിയയുടെയും ലോകം. ലോക്ക്ഡൗൺ കാലത്ത് മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആയതിന്റെ സന്തോഷം പലപ്പോഴായി ചാക്കോച്ചൻ പങ്കുവച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഇസഹാക്കിന്റെ ഒരു പുത്തൻ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇസഹാക്ക് ബാൽക്കണിയിൽ നിന്ന് കാഴ്ചകൾ കാണുന്ന ഒരു ചിത്രമാണ് ഇത്. കരാട്ടെ പൊസിഷനിൽ നിൽക്കുന്ന കുട്ടിക്കുറുമ്പനെ 'കരാട്ടെ കിഡ്' എന്നാണ്‌ താരം വിശേഷിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 16നാണ് ഇസഹാക്ക് ജനിച്ചത്. 2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാകുന്നത്. 14-ാം വിവാഹവാർഷികം ആഘോഷിച്ചതിന് പിന്നാലെയാണ് ഇരുവരുടെയും ജീവിതത്തിലേക്ക് സന്തോഷമായി ഇസ കടന്നുവന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊളംബിയയെ നടുക്കി വന്‍ ഭൂചലനം; മരണം 132 ആയി

13 ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ്; വിപുലമായി ക്രമീകരണങ്ങളുമായി കെഎസ്ആര്‍ടിസി

ചപ്പാത്തി മെഷീനില്‍ കൈകുടങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മ മരിച്ചു

'വൈഭവിന് ശരിക്കും 15 വയസ് തന്നെയാണോ'? ഇന്ത്യയ്ക്ക് പുറത്ത് ഇപ്പോഴും സംശയമെന്ന് ഓസീസ് ഇതിഹാസം

ടിപ്പറുകള്‍ക്ക് ഓട്ടോമാറ്റിക് ലോഡ് കവര്‍ നിര്‍ബന്ധം; ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍