Entertainment

കരീനയുടെ മിമിക്രി ഗംഭീരം!, കയ്യടിച്ച് സോഷ്യല്‍ മീഡിയ; ഇത് അപരയോ? (വിഡിയോ)

നടി കരീന കപൂറിന്റെ അപരയെയാണ് ഇന്റര്‍നെറ്റ് ലോകം ഏറ്റെടുത്തിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരസുന്ദരിമാരുടെ അപരമാര്‍ സമൂഹമാധ്യമങ്ങളിലടക്കം വൈറലായി മാറാറുണ്ട്. കണ്ടാല്‍ ഇവരില്‍ ആരാണ് യഥാര്‍ത്ഥ താരമെന്ന് സംശയം തോന്നുന്ന തരത്തിലാണ് സാമ്യം. ഐശ്വര്യ റായിക്കും ദീപികാ പദുക്കോണിനും കത്രീന കൈഫിനുമടക്കം ഇത്തരത്തില്‍ അപരമാര്‍ ഉണ്ട്. എന്നാലിപ്പോള്‍ നടി കരീന കപൂറിന്റെ അപരയെയാണ് ഇന്റര്‍നെറ്റ് ലോകം ഏറ്റെടുത്തിരിക്കുന്നത്. 

ഷാനായ സച്ച്‌ദേവ എന്ന യുവതിയുടെ സോഷ്യല്‍ മീഡിയ പേജുകളിലാണ് കരീന ആരാധകരുടെ കണ്ണുകള്‍ ഉടക്കിയിരിക്കുന്നത്. കരീനയെപ്പോലെ വസ്ത്രധാരണം ചെയ്തുള്ള ചിത്രങ്ങളിലെ സമാനത മാത്രമല്ല കരീനയുടെ ഭാവങ്ങള്‍ വരെ ഷാനായ പകര്‍ത്തിയെടുത്തു കഴിഞ്ഞു. 

കരീനയുടെ ഡയലോഗുകള്‍ മനഃപാഠമാക്കി മിമിക്രി ചെയ്ത് ഷാനായ ടിക് ടോക്കില്‍ ഇതിനോടകം വൈറലാണ്. കരീനയുടെ ഹിറ്റ് ചിത്രങ്ങളായ ജബ് വി മെറ്റ്, കഭി ഖുശി കഭി ഗം, മേ പ്രേം കി ദിവാനി ഹൂം എന്നിവയിലെ ഡയലോഗുകളാണ് ഷാനായ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനോടൊപ്പം താരം നല്‍കിയ അഭിമുഖങ്ങളില്‍ നിന്നുള്ള സംഭാഷണങ്ങളും ഷാനായ അനുകരിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

SCROLL FOR NEXT