Entertainment

കരീന പ്രണയത്തിലും സെയ്ഫ്‌ ഉറക്കത്തിലും! രസചിത്രങ്ങളുമായി താരദമ്പതികള്‍ 

'ഫോള്‍ ഇന്‍ ലവ്' എന്ന പ്രയോഗം 'ഫോള്‍ അസ്ലീപ്പ്' എന്ന് തിരുത്തിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണ്‍ കാലത്തെ ചില രസനിമിഷങ്ങള്‍ പങ്കിട്ടിരിക്കുകയാണ് ബോളിവുഡ് നടി കരീന കപൂര്‍. ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാനുമൊത്തുള്ള ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. 

ഗാര്‍ഡന്‍ ഏരിയയില്‍ കിടക്കുകയാണ് ഇരുവരും. ആദ്യത്തെ ചിത്രത്തില്‍ രണ്ടുപേരും കണ്ണടച്ച് കിടക്കുന്നത് കാണാം. സെയ്ഫിന്റെ കൈയില്‍ ഒരു പുസ്തകവും ഉണ്ട്. കരീനയാകട്ടെ ഒരു ചെറു ചിരിയുമായാണ് കിടക്കുന്നത്. രണ്ടാമത്തെ ചിത്രത്തില്‍ ഉറക്കത്തിലായ സെയ്ഫിനെയും എണീറ്റിരിക്കുന്ന കരീനയെയും കാണാം. 'ഫോള്‍ ഇന്‍ ലവ്' എന്ന പ്രയോഗം 'ഫോള്‍ അസ്ലീപ്പ്' എന്ന് തിരുത്തിയാണ് താരം ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. 

സോഷ്യല്‍ മീഡിയയില്‍ സാന്നിധ്യമറിയിച്ചിട്ട് അധികനാളായില്ലെങ്കിലും ലോക്ക്ഡൗണ്‍ പ്രമാണിച്ച് നിരവദി വിശേഷങ്ങള്‍ താരം ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട്. മകന്‍ തൈമൂറിനെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഏറെയും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

'കഥ കേട്ട് നമ്മൾ ചിരിച്ച് തീർന്നാലും സലിമിന്റെ ചിരി തീരില്ല; അദ്ദേഹത്തിന് ഇനിയും സിനിമകൾ ചെയ്യാമായിരുന്നു'

ചർമസംരക്ഷണം ഒരു തെറാപ്പിയാക്കാം, സന്തോഷം ഇരട്ടിയാക്കുമെന്ന് പഠനം