Entertainment

കര്‍വാന്‍ ജൂണ്‍ ഒന്നിന് തീയേറ്ററില്‍ എത്തില്ല, റിലീസ് തീയതി അറിയിച്ച് ദുല്‍ഖര്‍ 

ഇര്‍ഫാന്‍ ഖാനും പുതുമുഖ നായിക മിഥില പാല്‍ക്കറിനും ഒപ്പമാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്‍ തീയറ്ററുകളില്‍ എത്തുന്നത് ഓഗസ്റ്റ് 10ന്. പുതുമുഖ സംവിധായകന്‍ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ ഒന്നിന് റിലീസിനെത്തുമെന്നായിരുന്നു പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രം ഓഗസ്റ്റ് 10ന് റിലീസ് ചെയ്യുമെന്ന വാര്‍ത്ത ദുല്‍ഖര്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുകയാണ്. 

ഇര്‍ഫാന്‍ ഖാനും പുതുമുഖ നായിക മിഥില പാല്‍ക്കറിനും ഒപ്പമാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. റോണി സ്‌ക്രൂവാലയാണ് ചിത്രത്തിന്റെ നിര്‍മാണം. കേരളത്തിലുള്‍പ്പെടെ ചിത്രീകരണം നടത്തിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ദുല്‍ഖര്‍ ആരാധകര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT