Entertainment

കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ' തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍'; ആദ്യദിനം 52 കോടി കവിഞ്ഞു

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന നെഗറ്റീവ് റിവ്യൂകളെ അതിജീവിച്ച ചിത്രം ആദ്യദിനം നേടിയത് 52 കോടി രൂപയാണ്. ആമിറിന് പുറമേ ബോളിവുഡ് സൂപ്പര്‍താരങ്ങളായ അമിതാഭ് ബച്ചന്‍, കത്രീന കൈഫ്, ഫാത്തിമ സനാ തുടങ്ങിയവരും

സമകാലിക മലയാളം ഡെസ്ക്

 ബോക്‌സ്ഓഫീസിലെ സുല്‍ത്താനാണ് ആമിര്‍ഖാന്‍ എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാന്‍ വഴിയില്ല. അവസാനം ആമിറിന്റെതായി റിലീസ് ചെയ്ത ദംഗല്‍ തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത് 1000 കോടി രൂപയാണ്. ദീപാവലി സമ്മാനമായി ആരാധകരിലേക്കെത്തിയ 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനും'  കളക്ഷന്‍ മോശമാക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. 

 സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന നെഗറ്റീവ് റിവ്യൂകളെ അതിജീവിച്ച ചിത്രം ആദ്യദിനം നേടിയത് 52 കോടി രൂപയാണ്. ആമിറിന് പുറമേ ബോളിവുഡ് സൂപ്പര്‍താരങ്ങളായ അമിതാഭ് ബച്ചന്‍, കത്രീന കൈഫ്, ഫാത്തിമ സനാ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിജയ് കൃഷ്ണ ആചാര്യയാണ് സംവിധായകന്‍. രാജ്യത്തെ 7000 തിയേറ്ററുകളിലായാണ് തഗ്‌സ് ആദ്യ പ്രദര്‍ശനത്തിനെത്തിയത്. 

 അമിതാഭ് ബച്ചനും ആമിര്‍ ഖാനും ഇതാദ്യമായാണ് ഒരു സിനിമയില്‍ ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വര്‍ഷം എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രവും ഇതായിരുന്നു. കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയിലും  ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ അറിയാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് ആമിര്‍ വ്യക്തമാക്കിയിരുന്നു.

 ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും 2.0 യ്ക്ക് മുമ്പ് തിയേറ്ററുകളെ ഇളക്കി മറിക്കാന്‍ 'തഗ്‌സി'ന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

SCROLL FOR NEXT