ഭീകരതയെ പിന്തുണയ്ക്കുന്നവർ കടുത്ത പ്രത്യാഘാതം നേരിടും, സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചത് നിര്‍ണായക ചുവടുവെയ്പ്: രാഷ്ട്രപതി

'പൊതു പരീക്ഷകളില്‍ തെറ്റായ പ്രവണതകള്‍ തടയുന്നതിനും, സുതാര്യത ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ സമഗ്രമായ നടപടികള്‍ സ്വീകരിക്കുന്നു'
President Droupadi Murmu
രാഷ്ട്രപതി ദ്രൗപദി മുർമു പിടിഐ
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഭീകരരും അവരെ പിന്തുണയ്ക്കുന്നവരും എവിടെ ഒളിച്ചാലും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. ഭീകര ശൃംഖലകള്‍ക്കെതിരെ കൃത്യമായ ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ സായുധ സേനയുടെ കഴിവ് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചതായി പ്രസിഡന്റ് ദ്രൗപദി മുര്‍മു പറഞ്ഞു. സ്വാതന്ത്ര്യ ദിന തലേന്ന് രാജ്യത്തോട് അഭിസംബോധന നടത്തുകയായിരുന്നു രാഷ്ട്രപതി.

President Droupadi Murmu
'പ്രതിപക്ഷ നേതാവ് എന്ന പദവിക്ക് നിരക്കാത്തത്'; രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്

ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്. ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് നടപടി. പ്രത്യേകിച്ചും കര്‍ഷകരുടെ താല്‍പ്പര്യം പരിഗണിച്ച്.രാഷ്ട്രനിര്‍മ്മാണത്തിന് ഓരോ പൗരനും സംഭാവന നല്‍കുന്നുനെന്നും മുര്‍മു പറഞ്ഞു.

ആര്‍ക്കും നീതി നിഷേധിക്കപ്പെടരുതെന്ന് ഉറപ്പാക്കേണ്ടത് നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയുടെയും കര്‍ത്തവ്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രനിര്‍മ്മാണത്തില്‍ എല്ലാവരും പങ്കാളികളാകണം. വികസനത്തിന്റെ ഫലം എല്ലാവരിലേക്കും എത്തണമെന്നതാണ് ലക്ഷ്യം. പൊതു പരീക്ഷകള്‍ പരിഷ്‌കരിക്കുന്നതിന് സര്‍ക്കാര്‍ സമഗ്രമായ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. പൊതു പരീക്ഷകളില്‍ തെറ്റായ പ്രവണതകള്‍ തടയുന്നതിനും, സുതാര്യത ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ സമഗ്രമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ഥികള്‍ ഇന്ത്യയുടെ ഭാവിയുടെ ശില്‍പ്പികളാണ്. അടുത്തിടെ വിജയകരമായി റോക്കറ്റ് വിക്ഷേപണം നടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ശരാശരി 28 വയസ്സ് പ്രായമുള്ള യുവാക്കളുടെ സംഘമാണ്. ഇത് രാജ്യത്തെ യുവശക്തിയെയാണ് കാണിക്കുന്നതെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിന് മുമ്പായി വന്ദേമാതരം മുഴുവന്‍ ആലപിച്ചിരുന്നു.

President Droupadi Murmu
ആലിം​ഗന പരാമർശ വിവാദം: ഇറ്റാലിയൻ എംബസിയുടെ പേരിൽ രാഹുൽ ​ഗാന്ധിക്കെതിരെ വ്യാജ പ്രചാരണം
President Droupadi Murmu
'ഇ20 പെട്രോളില്‍ ക്ലോറൈഡും ഈര്‍പ്പവും, എന്‍ജിന്‍ തകരും'; ആശങ്കയറിയിച്ച് വാഹന നിര്‍മാതാക്കള്‍
President Droupadi Murmu
സവർക്കർക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസും സമൻസും സുപ്രീം കോടതി റദ്ദാക്കി
Summary

'A decisive step': President Droupadi Murmu sends strong message to Pakistan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com