സവർക്കർക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസും സമൻസും സുപ്രീം കോടതി റദ്ദാക്കി

നിയമപരമായ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി നടപടി
SC_Rahul
SC_Rahul
Edited By:
Updated on
1 min read

ന്യൂഡൽഹി: വിഡി സവർക്കർക്കെതിരായ പരാമർശത്തിന്റെ പേരിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിചാരണ കോടതിയിലുണ്ടായിരുന്ന ക്രിമിനൽ അപകീർത്തിക്കേസും സമൻസും സുപ്രീം കോടതി റദ്ദാക്കി. കേസ് ഫയൽ ചെയ്യുന്നതിന് ആവശ്യമായ നിയമപരമായ അനുമതി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണ്ണായക ഉത്തരവ്.

SC_Rahul
വിഭജന ഭീകരത അനുസ്മരണ ദിനം ആചരിച്ച് ബിജെപി ; ഇരകളുടെ ത്യാഗം അനുസ്മരിച്ച് കേന്ദ്രമന്ത്രിമാരും നേതാക്കളും

യു പി സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലും പരാതിക്കാരന്റെ സത്യവാങ്മൂലത്തിലും നടപടികൾക്കാവശ്യമായ സർക്കാരിന്റെ മുൻകൂർ അനുമതി ലഭിച്ചതായി വ്യക്തമാക്കിയിട്ടില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറലും പരാതിക്കാരന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്താണ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടികളും പരാതിയും റദ്ദാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്.

SC_Rahul
'വിദ്യാർഥികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്, ഇടപെടാൻ നിങ്ങൾക്കെന്താണ് അധികാരം?': ബിസിഐയെ ശാസിച്ച് ചീഫ് ജസ്റ്റിസ്

2022 നവംബർ 17-ന് ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ നടന്ന പൊതുറാലിയിൽ വെച്ച് രാഹുൽ ഗാന്ധി സവർക്കർക്കെതിരെ നടത്തിയ പരാമർശങ്ങളാണ് കേസിന് ആധാരം. സവർക്കറെ മനഃപൂർവ്വം അപമാനിക്കാനും വ്യക്തിഹത്യ നടത്താനുമുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ് പരാമർശം നടത്തിയതെന്ന് ആരോപിച്ച് അഡ്വക്കേറ്റ് നൃപേന്ദ്ര പാണ്ഡെയാണ് പരാതി നൽകിയിരുന്നത്. കേസിൽ ഹാജരാകാൻ നിർദ്ദേശിച്ച് കീഴ്ക്കോടതി പുറപ്പെടുവിച്ച സമൻസിനെയും തുടർനടപടികളെയും ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

നേരത്തെ, വിഷയത്തിൽ സെഷൻസ് കോടതിയെ സമീപിച്ച് റിവിഷൻ ഹർജി നൽകാൻ ആവശ്യപ്പെട്ട് ലഖ്‌നൗ ഹൈക്കോടതി ബെഞ്ച് ഹർജി തീർപ്പാക്കിയിരുന്നു. തുടർന്നാണ് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ നിന്ന് ആശ്വാസകരമായ വിധി നേടിയത്.

SC_Rahul
സെന്‍സസില്‍ ഇതാദ്യമായി ജാതിയും; കോവിഡ് വാക്‌സിന്‍ എടുത്ത സ്ഥലവും ചോദ്യാവലിയില്‍
SC_Rahul
കരൂർ ദുരന്തബാധിതർക്ക് ജോലി നൽകാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കിയത് സുപ്രീം കോടതി സ്റ്റേ ചെയ്തു
SC_Rahul
നാല് സെക്കൻഡ് നേരം പൂർണ്ണ നിയന്ത്രണം നഷ്ടമായി; ഫൂക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാന അപകടത്തിൽ എയർബസിന്റെ നിർണ്ണായക കണ്ടെത്തൽ
Summary

The Supreme Court on Friday quashed the criminal defamation complaint and trial court summons issued against Congress leader and Leader of Opposition in the Lok Sabha, Rahul Gandhi, over his remarks regarding Vinayak Damodar Savarkar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com