മേജര്‍ തരുണ്‍ വാസുദേവന് ശൗര്യ ചക്ര, ഒമ്പതു പേര്‍ക്ക് കീര്‍ത്തിചക്ര; രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു

13 മരണാനന്തര ബഹുമതികള്‍ ഉള്‍പ്പെടെ 78 ധീരതാ അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്
Major Tharun Vasudevan
മേജർ തരുൺ വാസുദേവ്
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: 2026 ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. ഒമ്പതു പേര്‍ക്ക് കീര്‍ത്തിചക്ര പുരസ്‌കാരം ലഭിച്ചു. 19 പേര്‍ക്ക് ശൗര്യ ചക്രയും 36 പേര്‍ക്ക് ധീരതയ്ക്കുള്ള സേനാ മെഡലുകളും പ്രഖ്യാപിച്ചു. മലയാളി സൈനിക ഓഫീസര്‍ക്കും ബഹുമതി ലഭിച്ചു.

Major Tharun Vasudevan
ഭീകരതയെ പിന്തുണയ്ക്കുന്നവർ കടുത്ത പ്രത്യാഘാതം നേരിടും, സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചത് നിര്‍ണായക ചുവടുവെയ്പ്: രാഷ്ട്രപതി

മലയാളിയായ മേജര്‍ തരുണ്‍ വാസുദേവന് ശൗര്യ ചക്ര പുരസ്‌കാരം ലഭിച്ചു. ജമ്മു കശ്മീരിലെ പാക് അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തതിനാണ് പുരസ്‌കാരം. രാഷ്ട്രീയ റൈഫിള്‍സ് മേജറാണ് തരുണ്‍ വാസുദേവന്‍.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രതിരോധ സേനയിലെയും കേന്ദ്ര സായുധ പൊലീസ് സേനയിലെയും ഉദ്യോഗസ്ഥര്‍ക്ക് 13 മരണാനന്തര ബഹുമതികള്‍ ഉള്‍പ്പെടെ 78 ധീരതാ അവാര്‍ഡുകളാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രഖ്യാപിച്ചത്. ഒമ്പത് കീര്‍ത്തി ചക്രയില്‍ ഏഴെണ്ണം മരണാനന്തര ബഹുമതിയാണ്.

36 സേനാ മെഡല്‍, മൂന്ന് നാവികസേനാ മെഡല്‍, 5 വായുസേനാ മെഡല്‍ എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. മണിപ്പൂരിലെ ഭീകരാക്രമണം നേരിട്ട ലഫ്. കേണല്‍ മനിയോ ഫ്രാന്‍സിസിനും കിഷ്ത്വാര്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ ഗജേന്ദ്ര സിങ്ങിനും കീര്‍ത്തിചക്ര നല്‍കി ആദരിക്കും.

Major Tharun Vasudevan
യുദ്ധവിമാന എന്‍ജിന്‍ നിര്‍മ്മിക്കാന്‍ റിലയന്‍സ്; റോള്‍സ് റോയ്‌സുമായി കൈകോര്‍ക്കും
Major Tharun Vasudevan
'പ്രതിപക്ഷ നേതാവ് എന്ന പദവിക്ക് നിരക്കാത്തത്'; രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്
Major Tharun Vasudevan
ആലിം​ഗന പരാമർശ വിവാദം: ഇറ്റാലിയൻ എംബസിയുടെ പേരിൽ രാഹുൽ ​ഗാന്ധിക്കെതിരെ വ്യാജ പ്രചാരണം
Summary

Shaurya Chakra for Major Tharun Vasudev; President's Sena medals announced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com