Entertainment

കാനില്‍ തിളങ്ങി പ്രിയങ്ക; താരം ഗര്‍ഭിണിയെന്ന് ആരാധകര്‍, ചിത്രങ്ങള്‍ കാണാം 

താരത്തിന്റെ ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം പേജുകളില്‍ ആരാധകര്‍ ഈ സംശയം തുറന്നുചോദിച്ചുകഴിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മെറ്റ് ഗാലയ്ക്ക് പിന്നാലെ നടി പ്രിയങ്ക ചോപ്രയുടെ കാന്‍ റെഡ് കാര്‍പെറ്റ് ലുക്കും ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. കറുപ്പ് ഗൗണില്‍ ചുവപ്പ് കല്ലുകള്‍ പതിപ്പിച്ച ഡിസൈന്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ പ്രിയങ്ക പങ്കുവച്ച ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ആരാധകര്‍ നല്‍കുന്നത്. 

എന്നാല്‍ ഇതിനിടയില്‍ മറ്റൊരു സംശയം കൂടെ ആരാധകര്‍ പങ്കുവച്ചു. പ്രിയങ്ക ഗര്‍ഭിണിയാണോ എന്നാണ് സംശയം. താരത്തിന്റെ ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം പേജുകളില്‍ ആരാധകര്‍ ഈ സംശയം തുറന്നുചോദിച്ചുകഴിഞ്ഞു. ചിലരാകട്ടെ സംഭവം സത്യമാണെന്ന തരത്തിലാണ് കമന്റ് ചെയ്യുന്നത്.

ഇതിനുമുന്‍പും പ്രിയങ്ക ഗര്‍ഭിണിയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. നിക്കിനൊപ്പം ഗ്രേപ് വൈന്‍ ഡ്രസ് ധരിച്ച് നില്‍ക്കുന്ന പ്രിയങ്കയുടെ ഫോട്ടോയാണ് അന്ന് സംശയങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാല മകള്‍ ഗര്‍ഭിണിയല്ലെന്ന് വെളിപ്പെടുത്തിയ പ്രിയങ്കയുടെ അമ്മ മധു ചോപ്ര രംഗത്തെത്തിയിരുന്നു. 

കുറച്ച് നാളുകള്‍ക്ക് മുമ്പ് ലോസ് ആഞ്ചല്‍സില്‍ നടന്ന ചടങ്ങില്‍ വച്ച് പ്രിയങ്കയ്ക്ക് നേരെ ഈ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വീട്ടുകാരുടെ ഭാഗത്ത് നിന്നും അത്തരം സമ്മര്‍ദ്ദങ്ങളില്ലെന്നും താന്‍ വിവാഹം കഴിക്കാന്‍ തയ്യാറായതില്‍ അവര്‍ സന്തുഷ്ടരാണെന്നും ബിടൗണിന്റെ സ്വന്തം ദേശീ ഗേള്‍ വെളിപ്പെടുത്തി. കുട്ടികളൊക്കെ അതിന്റെ സമയത്ത് ഉണ്ടാകുമെന്ന് കൂട്ടിച്ചേര്‍ക്കാനും താരം മറന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT