Entertainment

കാമുകനൊപ്പം ബോട്ടിങ് നടത്തി സുസ്മിത സെന്‍: വെക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍ 

കഴിഞ്ഞ വര്‍ഷമാണ് 43 കാരിയായ സുസ്മിതയും 28 കാരനായ റോഹ്മാനും ഡേറ്റിങ്ങിലാവുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെന്‍ വെക്കേഷന്‍ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. കാമുകന്‍ റോഹ്മാന്‍ ഷോവലുമൊത്തുളള വെക്കേഷന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്. താരം തന്നെയാണ് കാമുകനുമൊത്തുള്ള മനോഹര ദൃശ്യങ്ങള്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചത്. 

എന്നാല്‍ എവിടെയാണ് ഈ സ്ഥലമെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. ഏതോ ബിച്ച് റിസോര്‍ട്ടില്‍ ആകാമെന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറയുന്നത്. ബോട്ടില്‍ നിന്നെടുത്ത ചിത്രങ്ങളിലെല്ലാം അതീവ സുന്ദരിയായിട്ടാണ് സുസ്മിത പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.  

കഴിഞ്ഞ വര്‍ഷമാണ് 43 കാരിയായ സുസ്മിതയും 28 കാരനായ റോഹ്മാനും ഡേറ്റിങ്ങിലാവുന്നത്. ഇതിന് ശേഷം താരം റോഹ്മാനുമൊത്തുള്ള ധാരാളം ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. റോഹ്മാനൊപ്പമുളള വര്‍ക്ക്ഔട്ട് വീഡിയോകളും സുസ്മിത ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

ഒരു ഫാഷന്‍ ഷോയില്‍വച്ചാണ് സുസ്മിതയും റോഹ്മാനും പരിചയപ്പെടുന്നത്. അതിനുശേഷം ഇരുവരും നല്ല സുഹൃത്തുക്കളായി. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. പ്രായവ്യത്യാസത്തിന്റെ പേരില്‍ ഇരുവരും ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും അവയൊക്കെ ഇരുവരും ചിരിയോടെ തളളിക്കളയുകയായിരുന്നു.

ഇരുവരുടെയും വിവാഹം എന്നാണെന്ന് അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. റെനി, അലിഷ എന്നീ രണ്ടു പെണ്‍മക്കളാണ് സുസ്മിതയ്ക്കുളളത്. ഇരുവരെയും താരം ദത്തെടുത്തതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

SCROLL FOR NEXT