Entertainment

കാമ്പസില്‍ പൊരിഞ്ഞ അടി, വകവെയ്ക്കാതെ ഷറഫുദ്ദീന്റെ ഒന്നൊന്നര വരവ്, കയ്യടി, വീഡിയോ

ഷറഫുദ്ദീന്‍ അതിഥിയായി എത്തിയ കോളേജ് പരിപാടിയിലാണ് അടിയുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

സാധാരണ അതിഥിയായി എത്തുന്ന പരിപാടിയില്‍ അടിയുണ്ടായാല്‍ സെലിബ്രിറ്റികള്‍ എത്രയും വേഗം അവിടെ നിന്ന് രക്ഷപെടാനാണ് ശ്രമിക്കാറ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി പ്രതികരിച്ചതിലുടെ സോഷ്യല്‍മീഡിയയുടെ കയ്യടി നേടിയിരിക്കുകയാണ് നടന്‍ ഷറഫുദ്ദീന്‍. 

ഷറഫുദ്ദീന്‍ അതിഥിയായി എത്തിയ കോളേജ് പരിപാടിയിലാണ് അടിയുണ്ടായത്. വിദ്യാര്‍ഥികള്‍ സംഘം തിരിഞ്ഞ് പൊരിഞ്ഞതല്ല് നടന്നു. എന്നാല്‍ ഈ അടിയും വഴക്കും ഒന്നും വകവെയ്ക്കാതെ അടിയുടെ ഇടയിലൂടെ നടന്നുവരുന്ന ഷറഫുദ്ദീന്റെ വിഡിയോയാണ് വൈറലായിരിക്കുന്നത്. 

അടി ഒരു ഭാഗത്ത് നടക്കുമ്പോഴും അതൊന്നും വകവെയ്ക്കാതെ സദസിലെത്തിയ താരത്തിന് നിറകയ്യടിയോടെയാണ് മറ്റുള്ളവര്‍ സ്വീകരിച്ചത്. ഷറഫുദ്ദീന്‍ നായകനായ നീയും ഞാനും എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT