Entertainment

'എന്റെ വീട് ഇതിലും ചെറുതായിരുന്നു...'; അന്ന് കോളനിയിലെ കുടിലിലിരുന്ന് ജയസൂര്യ പറഞ്ഞു...

പൊരിവെയിലത്തു തൃശൂര്‍ ടൗണില്‍ ഓടിച്ചിട്ട് അടി കഴിഞ്ഞുള്ള നില്‍പ്പാണ്.. സ്‌ക്രീന്‍ നോക്കുമ്പോള്‍ കണ്ണിലെ ആകാംഷയില്‍ നിന്നും ഡെഡിക്കേഷന്‍ മനസിലാക്കാം...

സമകാലിക മലയാളം ഡെസ്ക്

ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സിനിമാ മേഖലയിലും പുറത്തും വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. താരങ്ങളുടെ പെരുമാറ്റവും നിര്‍മ്മാതാക്കളുടെ നിലപാടുകളുമെല്ലാം സ്വന്തം അനുഭവങ്ങളില്‍ നിന്ന് സിനിമാ പ്രവര്‍ത്തകര്‍ തുറന്നുപറയുന്നുണ്ട്. അക്കൂട്ടത്തില്‍ നടന്‍ ജയസൂര്യയെക്കുറിച്ചുള്ള തൃശൂര്‍ പൂരം എന്ന ചിത്രത്തിലെ അസോസിയേറ്റ് സംവിധായാകന്റെ കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ജയസൂര്യയുടെ ആത്മാര്‍ത്ഥതയെ പ്രശംസിച്ച് കൊണ്ടാണ് കുറിപ്പ്

കുറിപ്പ് ഇങ്ങെനെ: ആ നടുക്ക് നില്‍ക്കുന്ന മനുഷ്യന്‍. ആദ്യ ഷോട്ട് രാവിലെ അഞ്ച് മണിക്ക് ആണെങ്കില്‍ 4.55ന് മേക്കപ്പ് ഇട്ട് ആള് റെഡി. സര്‍ ഷോട്ട് അല്‍പം താമസിക്കുമെന്ന് പറഞ്ഞാല്‍ ഒരു കസേര ഇട്ട് ഏതെങ്കിലും കോണില്‍ ഇരിക്കും.

സംവിധായകന്‍ ഓക്കേ പറഞ്ഞാലും, സര്‍ ഒന്നുകൂടി നോക്കാം വീണ്ടും ചെയ്യും. ഏഴ് ദിവസം അടുപ്പിച്ച് ഫൈറ്റ് ചെയ്ത് ഒടുവില്‍ പരുക്ക്. എന്നിട്ടും നമുക്ക് ഫൈറ്റ് മാറ്റി സീന്‍ എടുക്കാം ബ്രേക്ക് ചെയ്യണ്ട എന്ന് പറയുക. ഇങ്ങനെയൊക്കെ ആണ് ഈ മനുഷ്യന്‍. 

ഒരിക്കല്‍ കോളനിയില്‍ ഷൂട്ട് ചെയ്തപ്പോള്‍ മഴ പെയ്തു ഒരു ചെറിയ കുടിലില്‍ കയറി ഇരിക്കുകയായിരുന്ന ഈ മനുഷ്യനോട് സംവിധായകന്‍ ചോദിച്ചു, 'മഴ കുറഞ്ഞിട്ടു വന്നാല്‍ മതി കാരവനിലേയ്ക്കു പോകാം. ഈ മനുഷ്യന്‍ ഒരു മറുപടി പറഞ്ഞു, 'രാജേഷേ ഞാന്‍ സിനിമയില്‍ വരുന്നതിനു മുന്‍പ് എന്റെ വീട് ഇതിലും ചെറുതായിരുന്നു

അന്ന് ഞാന്‍ ഈ മനുഷ്യന്റെ ഫാന്‍ ആയി...ഇത് ഇപ്പോള്‍ പറയേണ്ട കാര്യം ഉണ്ട് അതാ പറഞ്ഞെ 

പൊരിവെയിലത്തു തൃശൂര്‍ ടൗണില്‍ ഓടിച്ചിട്ട് അടി കഴിഞ്ഞുള്ള നില്‍പ്പാണ്.. സ്‌ക്രീന്‍ നോക്കുമ്പോള്‍ കണ്ണിലെ ആകാംഷയില്‍ നിന്നും ഡെഡിക്കേഷന്‍ മനസിലാക്കാം.

എന്ന് മമ്മൂക്കയുടെ ഒരു കടുത്ത ആരാധകന്‍ ഞാന്‍...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT