Entertainment

കാവ്യ മാധവനും മകൾ മഹാലക്ഷ്മിയും; വൈറലായ ചിത്രങ്ങളുടെ യാഥാർഥ്യം ഇതാണ്

ഇപ്പോള്‍ കാവ്യ ഒരു കുഞ്ഞിനെ എടുത്തു നില്‍ക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ക്കഴിഞ്ഞ ഒക്ടോബറിലാണ് ദിലീപ്- കാവ്യ മാധവൻ താര ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞു ജനിച്ചത്. എന്നാൽ കുട്ടിയുടെ ചിത്രങ്ങൾ ദമ്പതികൾ പുറത്തുവിട്ടിരുന്നില്ല. മഹാലക്ഷ്മി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നതെന്ന് ദിലീപ് വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ കാവ്യ ഒരു കുഞ്ഞിനെ എടുത്തു നില്‍ക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കാവ്യ മാധവനും മകൾ മഹാലക്ഷ്മിയും എന്ന തരത്തിലാണ് ചിത്രം പ്രചരിക്കുന്നത്. 

എന്നാല്‍ ചിത്രത്തിലെ ആ പെണ്‍കുഞ്ഞ് കാവ്യയുടെയും ദിലീപിന്റെയും കുട്ടിയല്ലെന്ന് വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് ആകാശവാണി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. കാവ്യയും വിജയ് ബാബുവും പ്രധാനവേഷങ്ങളിലെത്തിയ ആകാശവാണി എന്ന സിനിമയുടെ ലോക്കേഷനില്‍ നിന്നുള്ള ചിത്രമാണിതെന്നും ചിത്രത്തിന്റെ അസിസ്റ്റന്റ് ക്യാമറാമാന്റെ മകളുടെ ചിത്രമാണിതെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT