Entertainment

'കാസ്റ്റിംഗ് കൗച്ച് വരുമാന മാര്‍ഗ്ഗം നേടിത്തരും'; സിനിമയിലെ ലൈംഗിക ചൂഷണങ്ങളെ ന്യായീകരിച്ച് സരോജ് ഖാന്‍ 

കാസ്റ്റിംഗ് കൗച്ച് പ്രതികരണം വിവാദമായതോടെ അവര്‍ ക്ഷമ പറഞ്ഞ് തടിയൂരി

Author : സമകാലിക മലയാളം ഡെസ്ക്

സിനിമ മേഖലയില്‍ നടക്കുന്ന ലൈംഗിക അതിക്രമണത്തിനെതിരേ ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ കാസ്റ്റിംഗ് കൗച്ചിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ കൊറിയോഗ്രാഫറായ സരോജ് ഖാന്‍. കാസ്റ്റിംഗ് കൗച്ചിലൂടെ സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗ്ഗം ലഭിക്കുമെന്നാണ് അവരുടെ വാദം. 

പെണ്‍കുട്ടിയുടെ അനുവാദത്തോടെയാണ് അവളെ ലൈംഗികമായി ഉപയോഗിക്കുന്നത്. അതുകൊണ്ട് സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടെന്ന് പറയാന്‍ പറ്റില്ല. അതിന് പകരമായി അവര്‍ക്ക് വരുമാനമാര്‍ഗം ലഭിക്കുന്നുമെന്നും സരോജ് ഖാന്‍ പറഞ്ഞു. എന്നാല്‍ കാസ്റ്റിംഗ് കൗച്ച് പ്രതികരണം വിവാദമായതോടെ അവര്‍ ക്ഷമ പറഞ്ഞ് തടിയൂരി. 

സിനിമ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ടെന്ന് ബോളിവുഡ് താരങ്ങള്‍ അടക്കം നിരവധി നടിമാരാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ശ്രീ റെഡ്ഡിയുടെ ആരോപണങ്ങളും പ്രതിഷേധവും തെലുങ്ക് സിനിമ ലോകത്തിലും കാസ്റ്റിംഗ് കൗച്ചിനെ പ്രധാന ചര്‍ച്ചാ വിഷയമാക്കിയിരിക്കുകയാണ്. അതിനിടയിലാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ ന്യായീകരിച്ച് സരോജ് ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം