Entertainment

കാസ്റ്റിംഗ് കൗച്ചില്‍ പ്രതിഷേധിച്ച് തുണിയുരിഞ്ഞ് നടിയുടെ പ്രതിഷേധം

സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചില്‍ പ്രതിഷേധിച്ച് ടോളിവുഡ് നടി മാറുമറയ്ക്കാതെ സമരരംഗത്ത് - സിനിമാ രംഗത്തെ അനാശാസ്യ പ്രവണതകള്‍ ചൂണ്ടിക്കാണിച്ചണ് പ്രതിഷേധം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് ില്‍ പ്രതിഷേധിച്ച് ടോളിവുഡ് നടി തുണിയുരിഞ്ഞ് പ്രതിഷേധിച്ചു. ഫിലിം ചേംബര്‍ ഓഫീസിലെത്തിയ ശേഷമായിരുന്നു നടി ശ്രീറെഡ്ഡി തുണിയുരിഞ്ഞ് പ്രതിഷേധിച്ചത്.
സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് ില്‍ പ്രതിഷേധിച്ച് ടോളിവുഡ് നടി മാറുമറയ്ക്കാതെ സമരരംഗത്ത്. തെലുങ്ക് സിനിമാ രംഗത്തെ അനാശാസ്യ പ്രവണതകള്‍ ചൂണ്ടിക്കാണിച്ചണ് നടി ശ്രീ റെഡ്ഡി പ്രതിഷേധവുമായി എത്തിയത്. സിനിമാ രംഗത്തുള്ള കാസ്റ്റിംഗ് കൗച്ചില്‍ തെലുങ്ക് സിനിമാ നേതൃത്വം മൗനം പാലിക്കുകയാണെന്നും നടി കുറ്റപ്പെടുത്തി. 

പ്രമുഖ സംവിധായകന്‍ തന്നെ ലൈംഗികതാല്‍പ്പര്യത്തോടെ സമീപിച്ചു എന്നതിന് പിന്നാലെ നടന്‍ ശ്രീറാമും ഈ രീതിയില്‍ സമീപിച്ചതായി നടി വെളിപ്പെടുത്തിയിരുന്നു. ശ്രീ റാം നടിക്ക് അയച്ച മോശമായ സന്ദേശങ്ങള്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം നടി ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.നടിയെ കാണാനുള്ള താല്‍പ്പര്യത്തോടൊപ്പം  പിന്‍ഭാഗത്തെക്കുറിച്ച് മോശമായ കമന്റുകളും സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുമുള്ള സന്ദേശങ്ങളാണ് നടന്‍ അയച്ചിരിക്കുന്നത്. ശ്രീ റാമിനെക്കുറിച്ചോര്‍ത്ത് നാണക്കേട് തോന്നുന്നെന്നും പേരില്‍ നിന്ന് ശ്രീ റാം എന്നത് കളയണമെന്നും ശ്രീ റെഡ്ഡി വ്യക്തമാക്കിയിരുന്നു. 

സംവിധായകന്‍ ശേഖര്‍ ഉമ്മൂല ചില വേഷങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ താന്‍ വഴങ്ങാന്‍ തയ്യാറായില്ലെന്നുമായിരുന്നു ശ്രീയുടെ ആരോപണം. എന്നാല്‍ നടി നുണപറയുകയാണെന്നും തന്റെ കൂടെ ജോലി ചെയ്തവര്‍ക്ക് തന്നെ അറിയാമെന്നുമായിരുന്നു സംവിധായകന്റെ പ്രതികരണം. കാസ്റ്റിംഗ് കൗച്ച് വിവാദം ടോളിവുഡിനെ ഇളക്കി മറിക്കുകയാണ്.പ്രതിഷേധവുമായി രം പ്രതിഷേധം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT