Entertainment

കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി വീണ്ടും: നായകന്‍ വിനായകന്‍

അടുത്ത മാസം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നും സംവിധായകന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കിസ്മത്ത് എന്ന ചിത്രം തിയേറ്ററുകളിലെത്തിയപ്പോള്‍ പ്രേഷകര്‍ തിരിച്ചറിഞ്ഞതാണ് ഷാനവാസ് കെ ബാവക്കുട്ടി എന്ന സംവിധായകനെ. ആദ്യ ചിത്രം റിലീസ് ചെയ്ത് കൃത്യം രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഇദ്ദേഹം. അടുത്ത മാസം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നും സംവിധായകന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

സംസ്ഥാന അവാര്‍ഡ് ജേതാവായ വിനായകനാണ് പുതിയ ചിത്രത്തിലെ നായകന്‍. നായിക പുതുമുഖമായിരിക്കും. ഫ്രാന്‍സിസ് നെരോണ'യുടെ കഥയ്ക്ക് ' പിഎസ് റഫീക്ക്' ആണ് തിരക്കഥ എഴുതുന്നത് റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചുപ്രേമന്‍, പോളി എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഇതിനൊപ്പം തന്നെ ചിത്രത്തിലേക്ക് ഒരു ബാലനടിയെ ആവശ്യമുണ്ടെന്ന് സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഒന്നര വയസിനും മൂന്ന് വയസ്സിനും ഇടയിലുള്ള നീണ്ട മുടിയും ഇരുണ്ട നിറവുമുള്ള കുട്ടികളെയാണ് ചിത്രത്തിലേക്ക് ആവശ്യം.

ഷാനവാസ് ബാവക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രണ്ട് വർഷം മുമ്പ് "ജുലൈ 29" ന് ആണ് #കിസ്മത്ത് എന്ന ഞങ്ങളുടെ ആദ്യ സിനിമ "റിലീസ്" ആയത് ..... ഇന്ന് "ജുലൈ 29 "ന് നിങ്ങളോട് ഞങ്ങളുടെ പുതിയ സിനിമ ആഗസ്റ്റ് അവസാന വാരം "കൊച്ചിയിൽ "ഷൂട്ടിങ്ങ് തുടങ്ങാൻ തീരുമാനിച്ച സന്തോഷം അറിയിച്ചു കൊള്ളട്ടെ .... "ഫ്രാൻസീസ് നെരോണ"യുടെ കഥയ്ക്ക് " പി എസ് റഫീക്ക്"ആണ് തിരകഥ എഴുതുന്നത് ... "വിനായകനാണ്" നായകൻ കൂടെ റോഷൻ മാത്യു , മനോജ് കെ ജയൻ , കൊച്ചുപ്രേ മൻ ,പോളിചേച്ചി ,പിന്നെ കൊച്ചിയിലെ കുറേ അടിപൊളി മച്ചാൻ മാരും അഭിനയിക്കുന്നു ..
നായിക പുതുമുഖമാണ് .. സിനിമയുടെ ടൈറ്റിലും മറ്റു കൂടുതൽ വിശേഷങ്ങളും നിങ്ങളെ അടുത്ത ദിവസങ്ങളിലായി അറിയിക്കാം .... ആദ്യ സിനിമയ്ക്ക് തന്ന പിന്തുണയും സ്നേഹവും പുതിയ സിനിമയ്ക്കും നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു
...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT